അന്തര്‍സംസ്ഥാന മോഷ്ടാവ് മഞ്ചേരി പൊലിസിന്റെ പിടിയില്‍
മഞ്ചേരി: അന്തര്‍സംസ്ഥാന മോഷ്ടാവ് മഞ്ചേരി പൊലിസിന്റെ പിടിയിലായി. എടവണ്ണ ഒതായി വേരുപാലം വെള്ളാട്ടുചോല വീട്ടില്‍ റഷീദ് എന്ന കട്ടര്‍ റഷീദ് (42)ആണ് പിടിയിലായത്. വിവിധ ജില്ലകളില്‍ നിരവധി കേസുകളുള്ള പ്രതിയെ ഇന്നലെ പുലര്‍ച്ചെയാണ് മഞ്ചേരി ഇന്ദിരാഗാന്ധി ബസ്സ്റ്റാന്‍ഡ് പരിസരത്തുവച്ചു പിടികൂടിയത്.
മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ പ്രതിക്കെതിരേ നിരവധി പരാതികള്‍ വന്നതിനെ തുടര്‍ന്നു പ്രത്യേക അന്വേഷണ സംഘം ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിവരികയായിരുന്നു. പിടിയിലാകുന്ന സമയത്ത് ഇയാളുടെ പോക്കറ്റില്‍നിന്ന് ആഭരണങ്ങള്‍ കട്ട് ചെയ്യുന്നതിനുള്ള കട്ടറും എ.ടി.എം കാര്‍ഡും പാസ്ബുക്കും കണ്ടെടുത്തു. ഇതു കോട്ടക്കല്‍ ഒതുക്കുങ്ങലിലെ നെച്ചിക്കാടന്‍ വേലായുധന്റെ വീട്ടില്‍ നടത്തിയ മോഷണത്തില്‍ എടുത്തതാണന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു.
ഇതേ വീട്ടില്‍നിന്നു 20,000 രൂപയും കൈക്കലാക്കിയിട്ടുണ്ട്. സംഭവത്തില്‍ കോട്ടക്കല്‍ സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ അരീക്കോട് ഹാജിയാര്‍ പടിയിലുള്ള തച്ചക്കോട്ടില്‍ അലിഹാജിയുടെ വീട്ടില്‍നിന്നു കട്ടര്‍ ഉപയോഗിച്ച് ജനല്‍വഴി കടന്ന് ഉറങ്ങിക്കിടക്കുന്ന സ്ത്രീയുടെ സ്വര്‍ണാഭരണവും കല്‍പ്പകഞ്ചേരി കുറ്റിപ്പാല കവറൊടി ഹനീഫയുടെ വീട്ടില്‍നിന്നു നാലു പവന്റെ മാലയും മുക്കം, കാരശ്ശേരി എന്നിവിടങ്ങളിലെ വിവിധ വീടുകളില്‍നിന്നു സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതായും സമ്മതിച്ചു.
വണ്ടൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, എടവണ്ണ, അരീക്കോട്, കൊണ്ടോട്ടി, മഞ്ചേരി എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ സ്‌റ്റേഷനുകളിലും കേസുകളില്‍ ഉള്‍പ്പെട്ടു പ്രതി നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തിലാണ് വിയ്യൂര്‍ ജയിലില്‍നിന്നു ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹറയുടെ നിര്‍ദേശപ്രകാരംമഞ്ചേരി സി.ഐ കെ.എം ബിജു, എസ്.ഐ എസ്.ബി കൈലാസ്‌നാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘങ്ങളായ ശ്രീകുമാര്‍, ടി. ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, സലീം, സജയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."