കരുവാരകുണ്ട് ചേരി കള്ളുഷാപ്പ് പൂട്ടി സീല്‍ചെയ്തു
കരുവാരകുണ്ട്: കഴിഞ്ഞ ദിവസം നടന്ന ജനകീയ സമിതിയുടെ കലക്ടറേറ്റ് മാര്‍ച്ചിനു പിന്നാലെ ഇന്നലെ ചേരിയിലെ കള്ളുഷാപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അടച്ചുപൂട്ടി സീല്‍ ചെയ്തു. നൂറു കണക്കിന് നാട്ടുകാരുടെ അകമ്പടിയോടെയാണ് കള്ളുഷാപ്പ് അടച്ചുപൂട്ടിയത്.
ഇതോടെ 64 ദിവസമായി നടത്തിവരുന്ന സമരമാണ് വിജയത്തിലെത്തിച്ചത്. കരുവാരകുണ്ടിലെ സര്‍വകക്ഷികളും പങ്കെടുത്ത സമരത്തില്‍ വ്യത്യസ്ത സംഘടനകളാണ് ദൈനംദിന സമരം നടത്തിയിരുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍, ക്ലബുകള്‍, കുടുംബിനികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മതസംഘടനകള്‍ തുടങ്ങിയവര്‍ അണിനിരന്ന സമരമാണ് വിജയംകണ്ടത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് മാസ്റ്റര്‍, പി. ഷൗക്കത്തലി, വി. ശബീറലി, ജനകീയ സമിതി അംഗങ്ങളായ പി. ഉണ്ണിമാന്‍, എ. പ്രഭാകരന്‍ മാസ്റ്റര്‍, ഹംസ ഹാജി, ഉമ്മര്‍, ബേബി, ജോര്‍ജ്, സുഹൈല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."