ജെ.എന്‍.യുവില്‍ സഹപാഠിയെ പീഡിപ്പിച്ചതായി പരാതി; വിദ്യാര്‍ഥി അറസ്റ്റില്‍
ന്യൂഡല്‍ഹി: വിദേശിയായ സഹപാഠിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ജെ.എന്‍.യു വിദ്യാര്‍ഥി അറസ്റ്റില്‍. 23 വയസുള്ള ഗുവഹാത്തി വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിലെ ആഫ്രിക്കന്‍ സ്വദേശിയായ വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ ബലാത്സംഗത്തിനിരയാക്കിയെന്ന കേസിലാണ് അറസ്റ്റ്. ഇരുവരുടെയും പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ ഹോസ്റ്റലില്‍ നടന്ന പാര്‍ട്ടിക്കിടെ മദ്യം നല്‍കിയശേഷം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നു യുവതി പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കുറ്റവാളിക്കെതിരേ സര്‍വകലാശാല കര്‍ശനനടപടിയെടുക്കുമെന്നും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലിസ് കൈകാര്യം ചെയ്യുന്നുണ്ടെന്നും ജെ.ന്.യു വക്താവ് അറിയിച്ചു. യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള ലൈംഗിക പീഡനവിരുദ്ധ കമ്മിറ്റി പ്രതിനിധികള്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.
മെയ് 19നാണു വിദ്യാര്‍ഥിനി പൊലിസിനെ സമീപിക്കുന്നതെന്നും ഐ.പി.സി 376 സെക്ഷന്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."