HOME
DETAILS
MAL
ചെമ്മാട് ടൗണില്‍ വഴിമുടക്കി വ്യാപാരികള്‍
backup
December 23 2016 | 02:12 AM
തിരൂരങ്ങാടി: ഗതാഗത കുരുക്കിനാലും, ജനബാഹുല്യത്താലും വീര്‍പ്പുമുട്ടുന്ന ചെമ്മാട്ടെങ്ങാടിയില് നിയമങ്ങള്‍ വ്യാപാരികള്‍ക്ക് പുല്ലുവില. ടൗണിലെ ചില വ്യാപാരികളാണ് നടപ്പാത കയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതുകാരണം കാല്‍നടയാത്രക്കാര്‍ക്ക് വീതികുറഞ്ഞ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണ്.
സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി മുന്‍പഞ്ചായത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് റോഡിനിരുഭാഗവും സ്ഥാപിച്ചിട്ടുള്ള കൈവരികള്‍ പലസ്ഥാപനങ്ങളും തങ്ങളുടെ സൗകര്യാര്‍ഥം മുറിച്ചുമാറ്റിയ നിലയിലാണ്.
മിക്ക സ്ഥാപനങ്ങളുടെയും സൈന്‍ബോര്‍ഡുകള്‍ നടപ്പാതയിലേക്ക് തള്ളി നില്ക്കുന്ന രീതിയില്‍ സ്ഥാപിച്ചത് അപകടം വരുത്തുന്നത് പതിവ് കാഴ്ചയാണ്. വ്യാപാര സ്ഥാപനങ്ങളുടെ ഇത്തരം ചെയ്തികള്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ക്കും താല്പര്യമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."