HOME
DETAILS
MAL
ചെട്ടിപ്പടി റെയില്‍വേ മേല്‍പ്പാലം: മണ്ണ് പരിശോധന ആരംഭിച്ചു
backup
December 23 2016 | 02:12 AM
പരപ്പനങ്ങാടി: ചമ്രവട്ടം പാതയിലെ ചെട്ടിപ്പടി റെയില്‍വേ ഗേറ്റിന് കുറുകെ നിര്‍മിക്കാനുദ്ദേശിക്കുന്ന മേല്‍പാലത്തിനു വേണ്ടിയുള്ള മണ്ണ് പരിശോധന ആരംഭിച്ചു.
റെയില്‍വേയ്ക്കു വേണ്ടി കേരള ഗവണ്മെന്റ് സ്ഥാപനമായ കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്നിക്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് മണ്ണ് പരിശോധന നടത്തുന്നത്. പരിശേധന രണ്ടാഴ്ചയോളം നീണ്ടു നില്ക്കും.
റെയില്‍പാതയുടെ ഇരു വശങ്ങളിലുമായി 15 മീറ്റര്‍ ഇടവിട്ട സ്ഥലങ്ങളിലാണ് പരിശോധന നടക്കുക. ഒരു മാസത്തിനകം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രണ്ട് ദിവസം മുന്‍പാണ് പി കെ അബ്ദുറബ്ബിനോടൊപ്പം ആര്.ബി.ഡി.സി യുടെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അബ്ദുസലാമും മറ്റു ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."