ഇഷ്ടികക്കളങ്ങള്‍ക്കായി പനകള്‍ മുറിക്കുന്നത് വ്യാപകമാകുന്നു
പുതുനഗരം: ഇഷ്ടികക്കളങ്ങള്‍ക്കായി പനകള്‍ മുറിക്കുന്നത് വ്യാപകമാകുന്നു. ചിറ്റൂര്‍ താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ഇഷ്ടികക്കളങ്ങള്ക്കാണ് കരിമ്പനകള്‍ മുറിക്കുന്നത്. പട്ടഞ്ചേരി, കണ്ണാടി, കൊടുവായൂര്‍, പെരുവെമ്പ്, മുതലമട, കൊല്ലങ്കോട്, എരുത്തേമ്പതി, വടകരപതി, എലവഞ്ചേരി,കൊഴിഞ്ഞാമ്പാറ പല്ലശ്ശന, നല്ലേപ്പിള്ളി എന്നീ പഞ്ചായത്തുകളിലാണ് കരിമ്പനകള്‍ വ്യാപകമായി മുറിക്കുന്നത്. അയ്യായിരം മുതല്‍ ഇരുപതിനായിരം രൂപയ്ക്കാണ് പനകളെ വില്‍ക്കുന്നത്. മരഉരുപ്പടികള്ക്കായി ഉപയോഗിക്കാവുന്ന പനകള്‍ക്ക് നാല്പതിനായിരത്തിലധികം വിലയുമുണ്ട്.നെല്പാടങ്ങളില് പാലക്കാടിന്റെ തനതു ഭംഗി നിലനിര്‍ത്തിവരുന്ന പനകളെ മുറിച്ചുമാറ്റുന്നതിനെതിരേ വിവിധ പരിസ്ഥിതി സംഘടനകള്‍ സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു. കൂടാതെ പനകളെ സംരക്ഷിക്കുന്നതിനായി പദ്ധതിനടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ മാസങ്ങള്‍ക്കു മുന്‍പ് അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."