സംഘടനാ സംവിധാനം ശക്തിപ്പെടുത്തും: ഡി.സി.സി പ്രസിഡന്റ് ശ്രീകണ്ഠന്‍
പാലക്കാട്: കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ ബൂത്ത് തല പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠന്‍. പാലക്കാട് പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെയാണ് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ശ്രീകണ്ഠന്‍ നയം വ്യക്തമാക്കിയത്. പാര്‍ട്ടി വിട്ടുപോയവരെ തിരികെ കൊണ്ടുവരും. കോണ്‍ഗ്രസിലെ പുനഃസംഘടന മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാതൃകയാണ്. പാലക്കാട്ടെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കന്‍മാരുടെ അനുഗ്രവും ആശീര്‍വാദവും തനിക്കുണ്ട്.
തെരഞ്ഞെടുപ്പുകളില്‍ നേരിട്ട തിരിച്ചടികളെ കുറിച്ച് ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്തും. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയവര്‍ ഒഴികെയുള്ളവരെ തിരികെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണുള്ളത്.
കറന്‍സി നിരോധനത്തില്‍ രാജ്യം മുഴുവന്‍ പ്രതിസന്ധിയിലാക്കിയ മോദി സര്‍ക്കാരിന് എതിരേയും റേഷന്‍ വിതരണം അട്ടിമറിച്ച പിണറായി സര്‍ക്കാരിന് എതിരേയും ശക്തമായ ജനവികാരമാണുള്ളത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന പൊതുപ്രവര്‍ത്തനമാണ് താനും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തുന്ന്. കോണ്‍ഗ്രസ് വെല്ലുവിളി നേരിടുന്ന സമയത്ത് ഡി.സി.സി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.
ബ്ലോക്ക് മണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ തുറക്കും. ഓഫിസുകള്‍ ജനസേവന കേന്ദ്രങ്ങായി പ്രവര്‍ത്തിക്കും. ജനുവരി 30നകം ബൂത്ത് കമ്മിറ്റികള്‍ രൂപീകരിച്ച് താഴെത്തട്ടിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. ഇന്ന് നടക്കുന്ന ലീഡര്‍ അനുസ്മരണവും 28ന് നടക്കുന്ന കോണ്‍ഗ്രസ് ജന്മദിന സമ്മേളനവും പ്രവര്‍ത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്നും ശ്രീകണ്ഠന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മുന്‍ എം.എല്‍.എ എ.വി. ഗോപിനാഥുമായുള്ള വിഷയം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എല്ലാവരേയും സഹകരിപ്പിച്ച് മുന്നോട്ടു പോകണമെന്നാണ് ആഗ്രഹമെന്നും മുന്‍കാല വീഴ്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുമെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി. പാലക്കാട് ജില്ലയില്‍ ഐ.എന്‍.ടി.യു.സിക്ക് കോണ്‍ഗ്രസുമായി നല്ല ബന്ധമാണെന്നും 99 ശതമാനം ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമുള്ളവരാണെന്നും അദ്ദേഹം വിശദീകരിച്ചു.
ജനാധിപത്യവും മതേതരത്വവും ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതോടൊപ്പം വര്‍ഗീയ ശക്തികളെ ഒറ്റപ്പെടുത്തി കോണ്‍ഗ്രസ് പാലക്കാട് ജില്ലയില്‍ രാഷ്ട്രീയമായി കരുത്തു നേടുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."