സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം
പാലക്കാട്: കുട്ടികളുടെ 91ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിനോടനുബന്ധിച്ചുളള ജില്ലാതല മത്സരങ്ങള്‍ 2017 ജനുവരി ഏഴിന് ബിഗ്ബസാര്‍ ജി.എച്ച്.എസ് സ്‌കൂളില്‍ നടക്കും. സെമിനാര്‍, പ്രസംഗം, ചിത്രരചന, പദ്യം ചൊല്ലല്‍ എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍.
എയ്ഡഡ് വിദ്യാലയങ്ങളിലെ യു.പി- ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. അപേക്ഷ 2017 ജനുവരി അഞ്ച് വരെ സ്വീകരിക്കും. പങ്കെടുക്കുന്നവര്‍ വെമൃാശഹമ യശീറശ്‌ലൃശെ്യേ@ഴാമശഹ.രീാല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം.
യു.പി വിഭാഗക്കാര്‍ക്ക് പയറു വര്‍ഗങ്ങള്‍ മലയാളിയുടെ നിത്യജീവിതത്തില്‍, ഹൈസ്‌കൂള്‍ - പയറുവര്‍ഗങ്ങള്‍ എങ്ങനെ സ്വാധീനിക്കുന്നു, ഹയര്‍സെക്കന്‍ഡറി-ജൈവകൃഷിയിലെ പരിസ്ഥിതി സൗഹൃദ കീടനിയന്ത്രണ രീതികള്‍ എന്നിവയാണ് സെമിനാര്‍ വിഷയങ്ങള്‍, വിശദവിവരത്തിന് പ്രാധാനാധ്യാപകരെ സമീപിക്കാം. ഫോണ്‍ : 9496606812, 9526422930, 8592823479, 8086927258.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."