മൈക്രോ ക്രെഡിറ്റ് വായ്പ: കുടംബശ്രീ, സി.ഡി.എസുകള്‍ക്ക് അപേക്ഷിക്കാം
പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പ നല്‍കും. വ്യവസ്ഥകള്‍ക്ക് വിധേയമായി ഒരു സി.ഡി എസിന് ഒരു കോടി വരെയാണ് അനുവദിക്കുക.
സി.ഡി.എസുകള്‍ അയല്‍ക്കൂട്ടങ്ങള്‍, ജെ.എല്‍.ജികള്‍ മുഖേനയാണ് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് വായ്പ വിതരണം ചെയ്യുക.75 ശതമാനം ഒ.ബി.സി-മതന്യൂനപക്ഷ അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങള്‍ക്കും ജെ.എല്‍.ജി.കള്‍ക്കുമാണ് വായ്പ വിതരണം ചെയ്യേണ്ടത്. അയല്‍ക്കൂട്ടങ്ങള്‍ക്ക് അഞ്ച് ലക്ഷവും ജെ.എല്‍.ജികള്‍ക്ക് 2.50 ലക്ഷവും വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 50000 രൂപയും വായ്പ നല്‍കും.
സി.ഡി.എസുകള്‍ക്ക് 2.50 മുതല്‍ 3.50 ശതമാനം പലിശ നിരക്കില്‍ ലഭിക്കുന്ന വായ്പ അയല്‍ക്കൂട്ടങ്ങള്‍, ജെ.എല്‍.ജികള്‍, വ്യക്തിഗത ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് അഞ്ച് ശതമാനം നിരക്കില്‍ വിതരണം ചെയ്യാനാകും. തിരിച്ചടവ് കാലാവധി 36 മാസം.
പ്രാഥമിക അപേക്ഷ ഡിസംബര്‍ അഞ്ചിനകം കോര്‍പറേഷന്റെ ജില്ലാ ഉപജില്ലാ ഓഫിസുകളില്‍ നല്‍കണം. തിരഞ്ഞെടുക്കുന്നവര്‍ക്ക് പദ്ധതി വിശദീകരണ ശില്‍പശാല നടത്തും. അര്‍ഹരായ സി.ഡി.എസുകള്‍ സയെരറര.രീാ വഴി ഡിസംബര്‍ 31 നകം അപേക്ഷിക്കണം.
പ്രാഥമിക അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടെത്തുന്ന സി.ഡി.എസിനെ പദ്ധതി സംബന്ധിച്ച വിശദീകരണവും തുടര്‍ അപേക്ഷാസമര്‍പ്പണത്തിനുള്ള മാര്‍ഗനിര്‍ദേശവും നല്‍കുന്നതിന് സംഘടിപ്പിക്കുന്ന ശില്‍പശാലയിലേക്ക് ക്ഷണിച്ച് ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള യുസര്‍ നെയിം, പാസ്‌വേഡ് നല്‍കും.
വിശദമായ അപേക്ഷ സി.ഡി.എസുകള്‍ കോര്‍പറേഷന്റെ വെബസൈറ്റ് വഴി 2017 ജനുവരി 31നകം നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."