സ്പോര്‍ട്സ് ലോട്ടറി സമ്മാനത്തുക പഞ്ചായത്തിന്റെ വികസനത്തിന്
പട്ടാമ്പി: ഒന്‍പത് വര്‍ഷം മുന്‍പ് ഓങ്ങല്ലൂര്‍ പഞ്ചായത്തിന് ലഭിച്ച സ്പോര്‍ട്സ് ലോട്ടറി സമ്മാനത്തുക പഞ്ചായത്തിന്റെ വികസനത്തിന് ഉപയോഗിക്കണമെന്ന് കോടതി. കേരള സ്പോര്‍ട്സ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ രണ്ട് കോടി രൂപ 2007ലാണ് ഓങ്ങല്ലൂര്‍ പഞ്ചായത്തിന് ലഭിക്കുന്നത്. സര്‍ക്കാര്‍ പഞ്ചായത്തിനു നല്കിയ 500 ടിക്കറ്റ് വില്പന കുറവായതിനാല്‍ പഞ്ചായത്തംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് മുപ്പത് ടിക്കറ്റ് എടുത്തു. സമ്മാനം ലഭിച്ചാല്‍ തുക പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന് ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നതായും പിന്നീട് ജീവനക്കാര്‍ സമ്മാനത്തുക വീതിച്ചു നല്‍കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്.
ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കവും പിന്നീട് നികുതിയും കമ്മീഷനുമെല്ലാം കുറച്ച് ഒരു കോടി ഇരുപത് ലക്ഷം രൂപ പഞ്ചായത്ത് അക്കൗണ്ടില്‍ വന്നതോടെ ജീവനക്കാര്‍ തുക വീതിച്ചു കിട്ടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. തുക പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരില്‍ സ്ഥിര നിക്ഷേപമായി സൂക്ഷിക്കാനും തര്‍ക്കം തീര്‍ക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാനും 2012 ല്‍ ഹൈക്കോടതി വിധിച്ചു. പഞ്ചായത്തിനു വേണ്ടിയുള്ള നീണ്ട നിയമയുദ്ധത്തിന് അറുതി വരുത്തി പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം എഴുതി നല്കിയ രേഖകളെല്ലാം പരിശോധിച്ചതിനുശേഷമാണ് സബ് ജഡ്ജ് കെ.എന്‍ പ്രഭാകരന് പഞ്ചായത്തു ജീവനക്കാരന്റെ ഹരജി തള്ളി തുക പഞ്ചായത്തിന്റെ വികസനത്തിന് ഉപയോഗിക്കണമെന്ന വിധി പ്രസ്താവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."