വിവാഹവാഗ്ദാനം നല്കി പീഡനം: ചാവക്കാട് സ്വദേശി റിമാന്റില്‍
വടക്കാഞ്ചേരി: വിവാഹവാഗ്ദാനം നല്കി ഭര്‍ത്താവ് ഉപേക്ഷിച്ച 35കാരിയെ വാഴാനി വിനോദസഞ്ചാര കേന്ദ്രത്തിലെത്തി നിരന്തരം പീഡിപ്പിച്ച കേസില്‍ പൊലിസ് അന്വേഷിച്ച് വരുന്ന യുവാവ് കോടതിയിലെത്തി കീഴടങ്ങി.
വടക്കേക്കാട് അണ്ടത്തോട് സ്വദേശി പെരുവഴി പുറത്ത് സന്തോഷ് 30 ആണ് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങിയത്.
ചാവക്കാട് എടക്കര സ്വദേശിനിയായ 35കാരിയെയാണ് സന്തോഷ് പീഡിപ്പിച്ച് വന്നിരുന്നത്. വീട്ടമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വിവാഹതിയതി നിശ്ചയിക്കുകയും അമ്പലത്തിലേക്ക് യുവതിയേയും, ബന്ധുക്കളേയും വിളിച്ച് വരുത്തുകയും ചെയ്ത സന്തോഷ് മുങ്ങുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്.
വടക്കാഞ്ചേരി സി.ഐ ടി.എസ് സിനോജിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ കീഴടങ്ങിയ സന്തോഷിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."