HOME
DETAILS
MAL
മകളുടെ പിറന്നാള്‍ ദിനത്തിലെ വരുമാനം ജീവകാരുണ്യത്തിനായി മാറ്റിവച്ച് ബസുടമ
backup
December 23 2016 | 03:12 AM
കൊടുങ്ങല്ലൂര്‍: പറവൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഉടമ പറപ്പുള്ളി ബസാര്‍ നടുവീഥിയില്‍ പരമന് തന്റെ ചെറുമകള്‍ മീനാക്ഷിയുടെ പിറന്നാള്‍ ദിവസം ബസിന്റെ വരുമാനം വൃക്കരോഗിയായ വലിയ പണിക്കന്‍തുരുത്ത് കൊച്ചുപുരക്കല്‍ രാധാകൃഷ്ണന്റെ ചികിത്സക്കായി നല്കി.
മീനാക്ഷിയുടെ പിറന്നാള്‍ ദിവസം അതേ പേരിലുള്ള ബസില്‍ യാത്ര സൗജന്യമായിരുന്നു. പകരം ബസ് ജീവനക്കാര്‍ യാത്രക്കാരില്‍ നിന്നും ബക്കറ്റ് പിരിവിലൂടെ സംഭാവന സമാഹരിച്ചു. ഒരു ദിവസത്തെ യാത്രയിലൂടെ ലഭിച്ച തുക രാധാകൃഷ്ണന് നല്കി.
നഗരസഭ ചെയര്മാന് സി.സി വിപിന്‍ ചന്ദ്രന് സഹായധനം കൈമാറി. കൗണ്‍സിലര്‍ പി.ഒ ദേവസി അധ്യക്ഷനായി. ബസുടമ പരമന്, ജീവനക്കാരായ അനീഷ്, സനീഷ്, വിപിന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."