മനുഷ്യചങ്ങല: കാല്‍നട പ്രചരണജാഥ സംഘടിപ്പിച്ചു
കയ്പമംഗലം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഈ മാസം 29ന് നടത്തുന്ന മനുഷ്യചങ്ങലക്ക് മുന്നോടിയായി എല്‍.ഡി.എഫ് കയ്പമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാല്‍നട പ്രചരണജാഥ സംഘടിപ്പിച്ചു.
കൂരിക്കുഴിയില്‍ നിന്നും ആരംഭിച്ച ജാഥ സി.പി.എം നാട്ടിക ഏരിയ സെക്രട്ടറി പി.എം അഹമ്മദ് ഉദ്ഘാടനംചെയ്തു.
ബ്രാഞ്ച് സെക്രട്ടറി കെ.ജി കൃഷ്ണ കുമാര്‍ അധ്യക്ഷനായി.
ജാഥ ക്യാപ്റ്റന്‍ പി.സി മനോജ്, വൈസ് ക്യാപ്റ്റന്‍ വി.ആര്‍ ഷൈന്‍, എന്‍.കെ സുരേഷ്, മുഹമ്മദ് ചാമക്കാല, അജയ് കൃഷ്ണന്‍ സംസാരിച്ചു.
അരിമ്പൂര്‍: എല്‍.ഡി.എഫ് അരിമ്പൂര്‍ മണലൂര്‍, അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥകള്‍ നടത്തി.
അരിമ്പൂരില്‍ സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍ കെ.ആര്‍ ബാബുരാജ്, വൈസ് ക്യാപ്റ്റന്‍ എ.എല്‍ റാഫേല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
അന്തിക്കാട് ആല്‍ സെന്ററില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു.
ജാഥ ക്യാപ്റ്റന്‍ കൃഷ്ണകുമാര്‍, വൈസ് ക്യാപ്റ്റന്‍ ടി.ഐ ചാക്കോ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം കിഷോര്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കൊടുങ്ങല്ലൂര്‍: ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജാഥ നഗരസഭ ചെയര്‍മാന്‍ സി.സി വിപിന്‍ ചന്ദ്രന്‍, ജാഥാ ക്യാപ്റ്റന്‍ കെ.ആര്‍ ജൈത്രന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ടി.ജി പരമേശ്വരന്‍ അധ്യക്ഷനായി.
സി.ജി ധര്‍മ്മന്‍, കെ.കെ രാജേന്ദ്രന്‍, ശോഭ ജോഷി, ടി.പി പ്രഭേഷ്, സലാഹുദ്ദീന്‍ തേപറമ്പില്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."