HOME
DETAILS
MAL
മോദി രാഹുല്‍ ഗാന്ധിയെ ഭയപ്പെടുന്നു: കോണ്‍ഗ്രസ്
backup
December 23 2016 | 03:12 AM
കൊല്‍ക്കത്ത: രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ മോദി ഭയപ്പെടുകയാണെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി ഉന്നയിച്ച അഴിമതി ആരോപണങ്ങളും വെല്ലുവിളികളും ഏറ്റെടുത്ത് അന്വേഷണത്തിന് ഉത്തരവിടണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.
ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും ഈ ആരോപണം ഭൂകമ്പം പോലെയാണ് അനുഭവപ്പെട്ടത്. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കിടയില്‍വരെ പ്രധാനമന്ത്രി സംശയത്തിന്റെ മുനയിലാണ്. രാഹുലിനെ ഭയക്കുന്നത് കൊണ്ടാണ് അദ്ദേഹം അന്വേഷണം നേരിടാന്‍ തയാറാകത്തത്. ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."