കാനയിലെ ദ്വാരത്തില്‍ കാല് കുടുങ്ങി; ഹോംഗാര്‍ഡ് രക്ഷകനായി
മാള: ടൗണിലെ കാനയിലെ ദ്വാരത്തില്‍ കാല് കുടുങ്ങിയ സ്ത്രീക്ക് ഹോംഗാര്‍ഡ് രക്ഷകനായി. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള കാനയിലെ ദ്വാരത്തിലാണ് മാള ടൗണിലെത്തിയ വീട്ടമ്മയുടെ കാല് കുടുങ്ങിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ നീതി സ്റ്റോറിനടുത്തുള്ള നടപ്പാതയിലാണ് സംഭവമുണ്ടായത്. ഉടനെ ഏതാനും സ്ത്രീകള്‍ എത്തി കാല് വലിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ മാള പൊലിസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് കെ.ജെ തോമസ് എത്തി. ദ്വാരത്തില്‍ തലങ്ങും വിലങ്ങുമായി കമ്പികളുള്ളതിനാല് പെട്ടെന്ന് കാല് വലിച്ചെടുത്താല്‍ കാല് ഒടിയാന്‍ സാധ്യതയുണ്ടെന്നദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് വളരെ ശ്രമകരമായി അദ്ദേഹം കാല് വലിച്ചെടുത്തു. ഇതിനിടയില്‍ കാലിലുണ്ടായിരുന്ന പാദസരം കാനയിലേക്ക് പൊട്ടി വീണു. ഹോംഗാര്‍ഡ് ഇതെടുത്ത് നല്‍കുകയും ചെയ്തു. കാലിന് കാര്യമായ പരിക്കേല്‍ക്കാതിരിക്കാനായി വളരെ ശ്രമകരമായാണ് പുറത്തെടുത്തത്. സ്ത്രീയുടെ കാലിന് നിസ്സാര പരിക്കേറ്റിട്ടുണ്ട്.
സ്ലാബിട്ട് മൂടി ടൈല്‍സ് പാകിയ കാനയിലേക്ക് മഴവെള്ളം പോകാനായി ഉണ്ടാക്കിയ ദ്വാരം സാമാന്യം വലിപ്പമുള്ളതാണ്.
രണ്ട് വര്‍ഷം മുന്‍പാണ് പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന കാന നന്നാക്കി സ്ലാബിട്ട് ടൈല്‍സ് പാകിയത്. അതിന് മുന്‍പ് മാള ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സുഹറ ബാവയുടെ കാല് കാനയില്‍ കുടുങ്ങി പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."