HOME
DETAILS
MAL
ഹൈമാസ്റ്റ്; അഞ്ചുലക്ഷം അനുവദിച്ചു
backup
December 23 2016 | 03:12 AM
ചാവക്കാട്: കടപ്പുറം മുനക്കക്കടവ് അഴിമുഖത്ത് ഹൈമാസ്റ്റ് സ്ഥാപിക്കാന്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ചതായി സി.എന്‍ ജയദേവന് എം.പി അറിയിച്ചു. മുനക്കക്കടവ് അഴിമുഖത്ത് രാത്രി കാലങ്ങളില്‍ വെളിച്ചമില്ലാത്തതിനെ തുടര്‍ന്ന് മീന്‍പിടിത്ത ബോട്ടുകള്‍ പുലിമുട്ടിലിടിച്ച് അപകടമുണ്ടാകുന്നത് പതിവ് സംഭവമാണെന്ന വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.
അഴിമുഖത്ത് പുലിമുട്ടിലേക്ക് തീരത്ത് നിന്ന് വൈദ്യുതിലൈന്‍ എത്തിക്കുന്നത് പ്രയാസകരമായതിനാല്‍ അഴിമുഖത്ത് സോളാര്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനാണ് തീരുമാനം.
അഴിമുഖത്ത് ലൈറ്റില്ലാത്തതിനാല്‍ ഒരു വര്‍ഷത്തില്‍ മാത്രം നാല് ബോട്ടുകളാണ് തകര്‍ന്നത്. ഇതില്‍ ഏറ്റവും ഒടുവില്‍ സംഭവിച്ചത് കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."