നോട്ടു നിരോധനത്തിനു പിന്നാലെ വില്ലേജ് ഓഫിസിലും ക്യൂ; ദുരിതമൊഴിയാതെ ജനം
കാസര്‍കോട്: ജില്ലാ ഭരണ കൂടത്തിന്റെ പുതിയ പദ്ധതി റേഷന്‍ കാര്‍ഡുകള്‍ക്കും നോട്ടിനുമായി നീണ്ട നിരകളില്‍ നിന്നു വലഞ്ഞ ജനങ്ങള്‍ക്കു തീരാദുരിതമാകുന്നു. ജില്ലയില്‍ ഭൂമി സംബന്ധിച്ച രേഖകള്‍ ഡിജിറ്റലൈസേഷന്‍ ചെയ്യാനുള്ള നടപടികളാണു സാധാരണക്കാരെ വലക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഭൂരേഖ സംബന്ധിച്ച വിവരം നല്‍കാനായി നിരവധി പേരാണു പൊരി വെയിലത്തും വില്ലേജ് ഓഫിസ്, പഞ്ചായത്തിലെ നിശ്ചിത കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കെത്തുന്നത്.
രണ്ടു ദിവസമായി തുടരുന്ന വിവരശേഖരണം എല്ലാ കേന്ദ്രങ്ങളിലും ഒരു ദിവസം മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളൂവെന്നതിനാലാണു പലയിടത്തും നീണ്ട നിര രൂപപ്പെടാന്‍ കാരണമായത്. ഭൂവുടമസ്ഥത സംബന്ധിച്ച വിവരങ്ങള്‍ നിശ്ചിത ഫോമില്‍ പൂരിപ്പിച്ചു പഞ്ചായത്തിലെ നിശ്ചിത കേന്ദ്രത്തിലെത്തിക്കണമെന്നാണു സര്‍ക്കാര്‍ ഉത്തരവ്. ഇതിനകം നോട്ടു നിരോധനത്തിലും റേഷന്‍ കാര്‍ഡ് വിഷയത്തിലും ക്യൂ നിന്നു വലഞ്ഞ ജനങ്ങള്‍ ജില്ലാ ഭരണ കൂടത്തിന്റെ പുതിയ പദ്ധതിയില്‍ ഒട്ടും തൃപ്തരല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."