HOME
DETAILS
MAL
മൂടല്‍മഞ്ഞ്: കരിപ്പൂരിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
backup
December 23 2016 | 05:12 AM
കോഴിക്കോട്: കനത്ത മൂടല്‍മഞ്ഞ് കാരണം കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള രണ്ട് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ഒമാന്‍ എയര്‍വേഴ്‌സിന്റെ മസ്‌കറ്റ്-കോഴിക്കോട് വിമാനവും എയര്‍ ഇന്ത്യയുടെ ഷാര്‍ജ- കോഴിക്കോട് വിമാനവുമാണ് നെടുമ്പാശ്ശേരിക്ക് വഴി തിരിച്ചുവിട്ടത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ എത്തിച്ചേരേണ്ട മറ്റു വിമാനങ്ങളും മൂടല്‍മഞ്ഞ് കാരണം വഴിതിരിച്ച് വിടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."