മുമ്പ് രാജിവെക്കാന്‍ തീരുമാനിച്ചിരുന്നു; മോദിയാണ് തുടരാന്‍ ആവശ്യപ്പെട്ടത്: നജീബ് ജങ്
ന്യൂഡല്‍ഹി: മുമ്പ് രണ്ടു തവണ രാജിവെക്കാന്‍ തീരുമാനിച്ചിരുന്നെന്നും അന്ന് പ്രധാനമന്ത്രി മോദിയാണ് തന്നോട് തുടരാന്‍ ആവശ്യപ്പെട്ടതെന്നും ഇന്നലെ രാജിവച്ച ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്.
മുമ്പ് രണ്ട് തവണ രാജിക്കായി ശ്രമിച്ചതാണ്. അന്ന് മോദി ഇടപെട്ട് പദവിയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ രാജിക്കു പിന്നില്‍ രാഷ്ട്രീയ താല്പര്യങ്ങളൊന്നുമില്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു.
പദവിയില്‍ നിന്നും രാജി വച്ചതിനു പിന്നാലെ മുഖ്യമന്ത്രി കെജ്രിവാളിനെ ഇന്ന് പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഇന്നലെയായിരുന്നു ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തു നിന്നും പൊടുന്നനെ രാജി സമര്‍പ്പിച്ചിരുന്നത്.
കെജ്രിവാളും നജീബും തമ്മില്‍ വിവിധ വിഷയങ്ങളില്‍ വാഗ്വാദങ്ങള്‍ നടന്നിരുന്നു.
അക്കാദമിക് രംഗത്തേക്ക് ശ്രദ്ധിക്കാന്‍ വേണ്ടിയും കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കാനുമാണ് രാജിയെന്നായിരുന്നു നജീബ് ഇന്നലെ രാജി കുറിപ്പില്‍ അറിയിച്ചത്. അതേ സമയം, വ്യക്തിപരമായ കാരണങ്ങളാലാണ് നജീബ് രാജി വച്ചതെന്നാണ് കെജ്രിവാളും പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."