സര്‍ക്കാര്‍ നീക്കം എയ്ഡഡ് സ്‌കൂള്‍ മേഖലയെ തകര്‍ക്കും: മാനേജേഴ്‌സ് അസോസിയേഷന്‍
കോഴിക്കോട്: കെ.ഇ.ആര്‍ ഭേദഗതിക്കായുള്ള നീക്കമുള്‍പ്പെടെ സംസ്ഥാന സര്‍ക്കാറിന്റെ വിവിധ നടപടികള്‍ എയ്ഡഡ് സ്‌കൂള്‍ മേഖലയെ തകര്‍ക്കുമെന്ന് കേരള എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.
അനധികൃത അധ്യാപക നിയമനം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും ഉചിതമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല. ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ് സ്‌കൂളുകളില്‍ പ്രധാനാധ്യാപകരായി ഭരണതലത്തില്‍ കഴിവുള്ള വ്യക്തികളെ നിയമിക്കാന്‍ അനുമതി നല്‍കുമ്പോള്‍ 85 ശതമാനം വരുന്ന മറ്റ് സ്‌കൂളുകളില്‍ സീനിയോറിറ്റി മാനദണ്ഡത്തിനനുസരിച്ചാണ് പ്രധാനാധ്യാപകനെ നിയമിക്കുന്നത്.
ഭൂരിഭാഗം സ്‌കൂളുകളും ഇത്തരത്തില്‍ മികച്ച ഭരണത്തിന്റെ അഭാവത്തില്‍ മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതിയിലാണ്.
മെയിന്റനന്‍സ് ഫണ്ട് കുടിശ്ശിക നല്‍കിയില്ലെങ്കില്‍ അടുത്ത വര്‍ഷം അറ്റകുറ്റപ്പണികള്‍ നടത്തുകയോ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുകയോ ചെയ്യില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശശികുമാര്‍ പറഞ്ഞു. അധികം വരുന്ന അധ്യാപകരെ എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ മേല്‍ കെട്ടിവെക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഏകപക്ഷീയമാണ്.
2009 ലെ വിദ്യാഭ്യാസ അവകാശ നിയമം പൂര്‍ണമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. അവഗണന തുടരുന്ന പക്ഷം സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിര്‍ത്തിവച്ച് നിസ്സഹകരണ സമരവും മറ്റ് പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."