HOME
DETAILS

ആദ്യം ഐ.ബിയുടെ ഒറ്റുകാരന്‍, പിന്നീട് 'അല്‍ബദര്‍ തീവ്രവാദി' 11 വര്‍ഷത്തിനു ശേഷം ശുദ്ധിപത്രം

  
backup
December 23 2016 | 21:12 PM

%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%82-%e0%b4%90-%e0%b4%ac%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8

ന്യൂഡല്‍ഹി: ഐ.ബിയിലെ'ഉസ്താദു'മാരുടെ കഥ പുറത്തുകൊണ്ടുവന്ന ഡല്‍ഹി പൊലിസിന്റെ'ഇന്‍ഫോര്‍മര്‍'ഇര്‍ഷാദ് അലിക്ക് 11 വര്‍ഷത്തിനു ശേഷം ശുദ്ധിപത്രം. ജയിലില്‍ കിടക്കുന്നതിനിടെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് കത്തയച്ച്, രാജ്യത്ത് ഐ.ബി നടത്തുന്ന'ഏറ്റുമുട്ടല്‍ കൊലപാതകങ്ങ'ളെയും 'ആയുധങ്ങളുമായി തീവ്രവാദികള്‍ അറസ്റ്റിലാ'വുന്നതിനെ കുറിച്ചുമുള്ള വെളിപ്പെടുത്തലുകള്‍ നടത്തി മാധ്യമങ്ങളില്‍ ഇടംപിടിച്ച ഇര്‍ഷാദ് 2005ലാണ് പിടിയിലായത്.
അദ്ദേഹത്തിനൊപ്പം പിടിയിലായ ഡല്‍ഹി പൊലിസിന്റെ മറ്റൊരു ഇന്‍ഫോര്‍മര്‍ മുഹമ്മദ് ഖമറിനെയും ഡല്‍ഹിയിലെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി. നാലുവര്‍ഷത്തോളം ഐ.ബിയുടെയും ഡല്‍ഹി പൊലിസിന്റെയും ഒറ്റുകാരായി പ്രവര്‍ത്തിക്കുന്നതിനിടെ സ്‌പെഷ്യല്‍ സെല്ലുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് ഇരുവരുടെയും ജീവിതം ദുരന്തപര്‍വമായത്.സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചെന്നാരോപിച്ച് ഇരുവരെയും കടുത്തവകുപ്പുകള്‍ ചുമത്തി തിഹാര്‍ ജയിലില്‍ അടക്കുകയായിരുന്നു.
തിഹാര്‍ ജയിലിലെ എട്ടാം നമ്പര്‍ റൂമില്‍ നിന്ന് ഇര്‍ഷാദ് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിലാണ് ഐ.ബിയുടെയും ഡല്‍ഹി പൊലിസിലെ സ്‌പെഷ്യല്‍ സെല്ലിന്റെയും ഹീനകൃത്യങ്ങളെ അദ്ദേഹം തുറന്നുകാട്ടിയത്. നിരോധിതസംഘടനയായ ലശ്കറെ ത്വയ്ബയുടെ അംഗമായി പാക് അതിര്‍ത്തിയിലെ പരിശീലനകേന്ദ്രത്തില്‍ ചേരാനുള്ള ഐ.ബിയുടെ നിര്‍ദേശം അനുസരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് തന്നെയും ഖമറിനെയും വ്യാജ ആരോപണമുന്നയിച്ച് ജയിലിലിടച്ചതെന്ന് ഇര്‍ഷാദ് കത്തില്‍ പറയുന്നു. അതിര്‍ത്തിയില്‍ കൊല്ലപ്പെടാനുള്ള സാധ്യതമുന്നില്‍ക്കണ്ടാണ് ഇരുവരും തീവ്രവാദ ക്യാംപില്‍ പോവാന്‍ വിസമ്മതിച്ചതെന്ന് അവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
ഇര്‍ഷാദ് പ്രധാനമന്ത്രിക്കയച്ച കത്തിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു: മതകാര്യങ്ങളില്‍ അവഗാഹമുള്ള മൗലവിമാരെ പോലെ വേഷംധരിച്ച ഏജന്റിനെ തെരഞ്ഞെടുത്ത് ഐ.ബി മുസ്‌ലിം പ്രദേശത്തു കുടിയിരുത്തും. സ്ഥിരമായി പള്ളിയില്‍ വരുന്ന ഇദ്ദേഹത്തിന്റെ'ഭക്തി'യും മികച്ച പെരുമാറ്റവും യുവാക്കളെ ആകൃഷ്ടനാക്കും.
വിദ്യാഭ്യാസമുള്ള ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാരുമായി ഇയാള്‍ മനപ്പൂര്‍വം സൗഹൃദം സ്ഥാപിക്കും. സൗഹൃദം ഗാഢമാവുന്നതോടെ സമകാലിക വിഷയങ്ങള്‍ ചര്‍ച്ചയ്ക്കുവരികയും ഇന്ത്യയിലെ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ജിഹാദ് മാത്രമാണെന്നും അവരെ ധരിപ്പിക്കും. അത് യുവാക്കള്‍ അംഗീകരിക്കുകയാണെങ്കില്‍ താന്‍ ലശ്കര്‍ കമാന്‍ഡറാണെന്നു സ്വയം പരിചയപ്പെടുത്തിയ ശേഷം അവര്‍ക്ക് അടിസ്ഥാന പരിശീലനം നല്‍കും.
അവസാനം പ്രമുഖ വ്യക്തികളെയോ സ്ഥാപനങ്ങളെയോ ലക്ഷ്യമിട്ട് ആക്രമണത്തിനു പദ്ധതിയിടുകയും അതു നടത്താനായി ഐ.ബി തന്നെ നല്‍കിയ ആയുധങ്ങളുമായി പോവുന്നതിനിടെ അവര്‍ അറസ്റ്റിലാവുകയുമാണ് ഉണ്ടാവുക. ചെറുപ്പക്കാര്‍'ജിഹാദി'ന് ഇറങ്ങിയതായി അവരുടെ സഞ്ചാരമാര്‍ഗവും വിശദവിവരവും ഉള്‍പ്പെടെ പൊലിസിനെ അറിയിച്ച ശേഷം ഐ.ബിയുടെ'മൗലവി'മുങ്ങുന്നതാണ് രീതി.
ആക്രമണം നടത്താനായി 2006 ഫെബ്രുവരി ഒമ്പതിന് ജമ്മു കശ്മിരില്‍ നിന്ന് ബസില്‍ വരുന്നതിനിടെ അല്‍ബദര്‍ തീവ്രവാദികളായ ഇര്‍ഷാദും ഖമറും പിടിയിലായെന്നാണ് പൊലിസ് മാധ്യമങ്ങളോടു പറഞ്ഞിരുന്നത്. സംഭവത്തിനു ശേഷം ഖമറിന്റെ സഹോദരന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതോടെ കേസന്വേഷണം സി.ബി.ഐക്കു വിട്ടു. സി.ബി.ഐ രണ്ടുവര്‍ഷം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി ഇരുവരും ഐ.ബിയുടെ ഇന്‍ഫോര്‍മര്‍മാരാണെന്നും നിരപരാധികളാണെന്നും റിപ്പോര്‍ട്ട് നല്‍കിയതോടെ ഇര്‍ഷാദിനെയും ഖമറിനെയും ജാമ്യത്തില്‍ വിട്ടു.
കുറ്റക്കാരായ സ്‌പെഷ്യല്‍ സെല്ലിലെ മൂന്നു ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി തന്നെ വെറുതെവിടണമെന്ന് 2009ല്‍ ഇര്‍ഷാദ് തീസ് ഹസാരി വിചാരണ കോടതിയെ സമീപിച്ചെങ്കിലും പൊലിസ് എതിര്‍ത്തു. ഒടുവില്‍ നീണ്ട ഏഴുകൊല്ലത്തെ നിയമപോരാട്ടത്തിനു ശേഷം വ്യാഴാഴ്ചയാണ് ഇര്‍ഷാദിനും ഖമറിനും എതിരായ കുറ്റങ്ങള്‍ കോടതി റദ്ദാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  26 minutes ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  32 minutes ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  4 hours ago