ആദ്യ കറന്‍സി രഹിത കലക്ടറേറ്റായി പത്തനംതിട്ട
പത്തനംതിട്ട:സംസ്ഥാനത്തെ ആദ്യ കറന്‍സി രഹിത കലക്ടറേറ്റായി മാറിയതിന്റെ പകിട്ടില്‍ പത്തനംതിട്ട. ഒരു സ്ഥലത്തെ പത്തു വ്യാപാരികളും നാല്‍പ്പത് ഉപയോക്താക്കളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയാല്‍ അവിടം കാഷ്‌ലെസ് ആയി പ്രഖ്യാപിക്കാം എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ചുവടു പിടിച്ചാണ് പ്രഖ്യാപനം.
ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടറേറ്റിലെ അന്‍പതിലധികം ജീവനക്കാരാണ് രണ്ടു ദിവസത്തെ പരിശീലനത്തിനു ശേഷം കറന്‍സി രഹിത സംവിധാനം പ്രയോജനപ്പെടുത്തുന്നതിലേക്ക് മാറിയത്. ജില്ലാ കലക്ടര്‍ ആര്‍. ഗിരിജയും 'സ്റ്റേറ്റ് ബാങ്ക് ബഡി' എന്ന ഇ വാലറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഇതിന്റെ ഭാഗമായി. തുടര്‍ന്നാണ് കറന്‍സി രഹിത പ്രഖ്യാപനം കലക്ടര്‍ നടത്തിയത്.
ജില്ലാ ഭരണകൂടവും അക്ഷയയും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. ലീഡ് ബാങ്കിന്റെ സഹകരണവും ലഭിച്ചു. ചടങ്ങില്‍ ജീവനക്കാര്‍ സ്മാര്‍ട്ട് ഫോണുകളില്‍ ഇ വാലറ്റ് ഡൗണ്‍ലോഡ് ചെയ്തു. പരസ്പരം പണം അയച്ച് കറന്‍സി രഹിത സംവിധാനത്തിന് തുടക്കവും കുറിച്ചു. നഗരത്തിലെ വ്യാപാരികളും പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."