വര്‍ഗീയ ശക്തികളെ വളര്‍ത്തുന്നവര്‍ പണ്ഡിത സമൂഹത്തിന് അപമാനം: ജംഇയ്യത്തുല്‍ മുദരിസീന്‍
കോഴിക്കോട് : വര്‍ഗീയ ശക്തികളെ വളര്‍ത്താനും സമുദായത്തെ ഭിന്നിപ്പിക്കാനും രാഷ്ട്രീയ കരണം മറിച്ചില്‍ നടത്തുന്ന പണ്ഡിതവേഷധാരികള്‍ പണ്ഡിതസമൂഹത്തിന് അപമാനമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അഭിപ്രായപ്പെട്ടു.
പൊതുസമൂഹത്തിനിടയില്‍ ഇസ്്‌ലാമിക ചിഹ്നങ്ങളേയും വിശ്വാസങ്ങളേയും കുറിച്ച് അവമതിപ്പ് ഉളവാക്കാനും പണ്ഡിതസമൂഹത്തിന്റെ സ്വീകാര്യത നഷ്ടപ്പെടുത്താനും മാത്രമേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കുകയുള്ളൂ. പണ്ഡിതന്മാര്‍ക്ക് നിരക്കാത്ത വിധം താല്‍കാലിക ലാഭത്തിന് വേണ്ടി അടിസ്ഥാന വിശ്വാസങ്ങളെ പോലും അവഹേളിക്കുന്ന അത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ.സി മുഹമ്മദ് ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, അലി ഫൈസി പാവണ്ണ, കെ.സി മുഹമ്മദ് ബാഖവി, കെ.ടി അബ്ദുല്‍ ജലീല്‍ ഫൈസി വെളിമുക്ക്, സി. മുഹമ്മദ് കുട്ടി ഫൈസി അലനല്ലൂര്‍, കെ.ടി സകീര്‍ ഹുസൈന്‍ ദാരിമി ചെര്‍പ്പുളശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
പള്ളിദര്‍സുകളുടെ പുനസ്ഥാപനത്തിനും പരിപോഷണത്തിനും വിവിധ പദ്ധതികള്‍ നടപ്പിലാക്കാനും യോഗം തീരുമാനിച്ചു. എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ സ്വാഗതവും അസ്ഗറലി ഫൈസി പട്ടിക്കാട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."