HOME
DETAILS
MAL
വിദ്യാര്‍ഥികളുടെ സൗജന്യയാത്ര: കെ.എസ്.ആര്.ടി.സി എംഡിയുടെ കത്ത് ലഭിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി
backup
December 23 2016 | 21:12 PM
കോഴിക്കോട്: വിദ്യാര്‍ഥികളുടെ സൗജന്യയാത്ര ഒഴിവാക്കണമെന്ന കെ.എസ്.ആര്.ടി.സി എം.ഡിയുടെ കത്ത് സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്ത് ലഭിച്ച ശേഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കും.
എന്നാല്‍ സൗജന്യയാത്ര ഒഴിവാക്കണമെന്നത് സര്‍ക്കാരിന്റെ അജന്‍ഡയിലില്ല. സുശീല്‍ഖന്നയുടെ നേതൃത്വത്തില്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ പരിഷ്കരണങ്ങളുണ്ടാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ഥികള്‍ക്ക് സൗജന്യപാസ് നല്കുന്നതുമൂലം പ്രതിവര്‍ഷം 25 കോടി രൂപയുടെ നഷ്ടം കെ.എസ്.ആര്.ടി.സിക്കുണ്ട്. വിദ്യാര്‍ഥികള്‍ കയറുന്നതിനാല്‍ യാത്രക്കാര്‍ സ്വകാര്യബസുകളെ ആശ്രയിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."