HOME
DETAILS

ഹൈക്കോടതി കേസുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തണമെന്ന് സര്‍ക്കാര്‍

  
backup
December 23 2016 | 21:12 PM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87

കണ്ണൂര്‍: വിവിധ തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവുകള്‍ക്കെതിരേ ഹൈക്കോടതിയില്‍ എത്തുന്ന ഹരജികളില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാനുള്ള അഭിഭാഷകരെ ചുമതലപ്പെടുത്താന്‍ തദ്ദേശസ്ഥാപന മേധാവികള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കി.
തദ്ദേശ സ്ഥാപനങ്ങളെ എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്യുന്ന കേസുകളില്‍ എതിര്‍വാദം നടത്തുന്നതിനാണു സ്റ്റാന്‍ഡിങ് കൗണ്‍സിലിനെയോ ഹൈക്കോടതി അഭിഭാഷകരെയോ ചുമതലപ്പെടുത്താന്‍ തദ്ദേശഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസ് തദ്ദേശ സ്ഥാപന മേധാവികള്‍ക്കു നിര്‍ദേശം നല്‍കിയത്.
കേസ് പരിഗണിക്കുമ്പോള്‍ അവരുടെ വാദം ഉന്നയിക്കുന്നതിനു നടപടി സ്വീകരിക്കുകയും ചുമതലപ്പെട്ട അഭിഭാഷകര്‍ ഹാജരാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതു തദ്ദേശ സ്ഥാപന മേധാവികളുടെ ഉത്തരവാദിത്വമാണെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. ഉത്തരവുകള്‍ക്കെതിരേ കോടതികളിലെത്തുന്ന മിക്ക കേസുകളും തദ്ദേശസ്ഥാപനങ്ങളുടെ നിലപാട് വിശദമാക്കാത്തതിനാല്‍ ഹരജിക്കാര്‍ക്ക് അനുകൂലമാകുന്നുവെന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണു സര്‍ക്കാര്‍ നടപടി.  
കേസ് നടത്തിപ്പിലെ വീഴ്ച മൂലമുണ്ടാകുന്ന പൊതുനഷ്ടത്തിനു ഇനിമുതല്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ ഉത്തരവാദികളായിരിക്കും. ഹൈക്കോടതി ഉള്‍പ്പെടെയുള്ള വിവിധ കോടതികള്‍ മുന്‍പാകെ നിലനില്‍ക്കുന്ന കേസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയ രജിസ്റ്ററുകള്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ സൂക്ഷിച്ചുവയ്ക്കണം. കേസ് പരിഗണിക്കുമ്പോള്‍ ചുമതലപ്പെട്ട അഭിഭാഷകര്‍ ഹാജരായി എതിര്‍വാദം നടത്തിയിട്ടുണ്ടെന്നു തദ്ദേശ സ്ഥാപനത്തിലെ കാര്യനിര്‍വഹണ ഉദ്യോഗസ്ഥന്‍ ഉറപ്പാക്കിയ വിവരം പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍ പരിശോധിച്ച് ഉറപ്പാക്കണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശത്തിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  10 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  39 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago