ആണവായുധം: പിന്നോട്ടില്ലെന്ന് ട്രംപ്
വാഷിങ്ടണ്‍: ലോക രാജ്യങ്ങള്‍ ആണവായുധം ഉല്‍പ്പാദിപ്പിക്കുന്ന കാര്യത്തില്‍ മത്സരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ അമേരിക്ക പിന്നോട്ടില്ലെന്നും നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ലോക രാജ്യങ്ങള്‍ ആണവായുധ ശേഷി ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ട്രംപ്. ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ നടത്തിയ വാര്‍ഷിക വാര്‍ത്താസമ്മേളനത്തില്‍ റഷ്യന്‍ ആയുധങ്ങള്‍ക്ക് അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കു മേല്‍ വ്യക്തമായ മേല്‍കൈയുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു.
ഏത് കടന്നുകയറ്റക്കാരനെയും നേരിടാന്‍ റഷ്യക്ക് കരുത്തുണ്ടെന്നും പുടിന്‍ പറഞ്ഞിരുന്നു.
ഇതിനോടുള്ള പ്രതികരണമായാണ് ട്രംപ് തന്റെ പ്രതിരോധനയം ട്വിറ്റിലൂടെ വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യത്തില്‍ അമേരിക്കക്ക് കൈയുംകെട്ടി പിന്‍ബെഞ്ചിലിരിക്കാനാവില്ലെന്നു വൈറ്റ് ഹൗസ് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സീന്‍ സ്‌പൈസറും വ്യക്തമാക്കി.
അമേരിക്കന്‍ വിദേശ നയത്തിലെ കാതലായ മാറ്റമായാണ് ട്രംപിന്റെ പ്രതികരണത്തെ നിരീക്ഷകര്‍ കാണുന്നത്.
അതേസമയം, ട്രംപിന്റെ പ്രസ്താവനയില്‍ അത്ഭുതപ്പെടാനില്ലെന്ന് വഌദ്്മിര്‍ പുടിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."