HOME
DETAILS

അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പാഠപുസ്തകങ്ങള്‍ വൈകുന്നു

  
backup
May 23 2016 | 22:05 PM

%e0%b4%85%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af%e0%b5%8d%e0%b4%a1%e0%b4%a1%e0%b5%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d

മങ്കട: സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ പാഠപുസ്തകങ്ങള്‍ എത്തി. റിലീസിങ് ഓര്‍ഡര്‍ ലഭിക്കാത്തതിനാല്‍ അണ്‍ എയ്ഡഡ് മേഖലയിലെ സ്‌കൂളുകളില്‍ ഇപ്പോഴും കാത്തിരിപ്പ്. എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് തലങ്ങളിലെ വിവിധ പാഠപുസ്തകങ്ങളാണ് ഇത്തവണ നേരത്തേ സ്‌കൂളുകളില്‍ എത്തിയത.്
പാഠപുസ്തകങ്ങളെത്താന്‍ വൈകുന്നത് വിവാദമാകാതിരിക്കാന്‍ നേരത്തെ അച്ചടി പൂര്‍ത്തീകരിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുമുള്ള പുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കും മുന്‍പ് എത്തിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ പുസ്തക വിതരണ കേന്ദ്രം. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ മലപ്പുറം ബുക്ക് ഡിപ്പോയില്‍ നിന്നു വിതരണം ചെയ്തു പൂര്‍ത്തിയായി വരുന്നു. ഒന്‍പത്, പത്ത് ക്ലാസുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളും ഇതിലുണ്ട്.
അതേസമയം ഒന്‍പത്, 10 ക്ലാസുകളിലെ ഐ.ടി, ഏതാനും എല്‍.പി, യു.പി പുസ്തകങ്ങളും വിതരണകേന്ദ്രത്തില്‍ ഇതുവരെ എത്തിയിട്ടില്ല. ഇതൊഴികെ 80 ശതമാനം സ്‌കൂളുകളിലേക്കുമുള്ള പാഠപുസ്തക വിതരണം പൂര്‍ത്തിയായി. കൃത്യമായ എണ്ണം പൂര്‍ത്തിയാക്കി പുസ്തകമെത്തിച്ചാല്‍ ഒരു മാസം കൊണ്ട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും വിതരണം ചെയ്യാനാവുമെന്ന് ജില്ലയിലെ പാഠപുസ്തക വിതരണ ചുമതല നിര്‍വഹിക്കുന്ന കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ അസോസിയേഷന്‍ അധികൃതര്‍ പറഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂളുകളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് അധ്യാപകസംഘടനകളില്‍ ചിലര്‍ ആരോപിച്ചു.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നേരത്തേ തന്നെ പുസ്തകങ്ങളെത്തിയതിനാല്‍ അധിക സ്‌കൂളുകളിലും അധ്യയനവര്‍ഷാരംഭത്തിനു മുന്‍പ് തന്നെ പത്താം ക്ലാസ് പഠനം ആരംഭിച്ചു. എന്നാല്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പത്താം ക്ലാസ് കുട്ടികള്‍ക്ക് പഠനം തുടങ്ങാനായില്ല. ഇലക്ഷന്‍ ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനാലാണു കാലതാമസമെന്നായിരുന്നു നേരത്തെ അധികൃതര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും റിലീസിങ് ഓര്‍ഡര്‍ നല്‍കുന്ന നടപടി വേഗത്തിലായില്ല.
ഫെബ്രുവരിയില്‍ ബുക്ക് ചെയ്ത പാഠപുസ്തകങ്ങള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നല്‍കുന്ന ലിസ്റ്റനുസരിച്ചാണ് വിതരണം ചെയ്യേണ്ടത്. മുന്‍കൂട്ടി ബുക്ക് ചെയ്തു പാഠപുസ്തകങ്ങള്‍ക്കും വാഹനവാടകയ്ക്കുമുള്ള തുകയടച്ചാണ് അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ കാത്തിരിക്കുന്നത്. ഇത്തവണ 9, 10 ക്ലാസുകളില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളായതിനാല്‍ പഴയ പുസ്തകങ്ങള്‍ ഉപയോഗപ്പെടുത്താനാവില്ല. റിലീസിങ് ഓര്‍ഡര്‍ വരാന്‍ വൈകുന്നതാണ് വിതരണം വൈകാന്‍ കാരണമെന്നു മലപ്പുറം ബുക്ക് ഡിപ്പോ അധികൃതര്‍ പറഞ്ഞു. റിലീസിങ് ഒര്‍ഡര്‍ വൈകുന്നതിനാല്‍ മലപ്പുറം ബുക്ക് ഡിപ്പോയില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ കെട്ടിക്കിടക്കുകയാണ്. 163 സ്‌കൂളുകളിലേക്കുള്ള പുസ്തകങ്ങളാണ് ഒന്നുപോലും വിതരണം ചെയ്യാതെ ഡിപ്പോയില്‍ കെട്ടിക്കിടക്കുന്നത്. ഏറ്റവും കൂടുതല്‍ അണ്‍എയ്ഡഡ് വിദ്യാലയങ്ങളുള്ളത് ജില്ലയിലാണ്.
അതേസമയം സര്‍ക്കാര്‍, എയ്ഡഡ്, സ്‌കൂളുകളിലെ പുസ്തകങ്ങളുടെ വിതരണം നേരത്തേ ആരംഭിക്കാനായതിനാല്‍ പത്താം ക്ലാസ് അധ്യയനം ഇവിടങ്ങളില്‍ സജീവമായി. കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ സ്‌കൂളുകളിലെത്തിക്കാന്‍ അധികൃതര്‍ കാണിക്കുന്ന വൈമനസ്യം മലബാറിനോടുള്ള ഉദ്യോഗസ്ഥലോബിയുടെ അവഗണനയുടെ ഭാഗമാണെന്ന് അധ്യാപക സംഘടനകളില്‍ ചിലര്‍ ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago