കോഴ വിവാദം: ഹരീഷ് റാവത്തിനോട് വീണ്ടും ഹാജരാകാന്‍ സി.ബി.ഐ
ന്യൂഡല്‍ഹി: കോഴക്കേസില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനോട് വീണ്ടും ഹാജരാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടു. ഈമാസം 26ന് സമിതി ഓഫിസിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതു രണ്ടാം തവണയാണ് സി.ബി.ഐ റാവത്തിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. അധികാരത്തിലിരിക്കെ ഒരു മുഖ്യമന്ത്രിയെ ചോദ്യംചെയ്യാനായി സി.ബി.ഐ വിളിപ്പിക്കുന്ന അപൂര്‍വത കൂടി ഇതിനുണ്ട്.
ഉത്തരാഖണ്ഡില്‍ നടന്ന വിശ്വാസ വോട്ടെടുപ്പിനു മുന്നോടിയായി ഹരീഷ് റാവത്ത് വിമത കോണ്‍ഗ്രസ് എം.എല്‍.എമാരെ കൈക്കൂലി നല്കി സ്വാധീനിക്കുന്ന ഒളികാമറാ ദൃശ്യം പുറത്തുവന്നിരുന്നു.
ഇതിനെ തുടര്‍ന്ന് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു പ്രാഥമികാന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ മെയ് 24ന് റാവത്തിനെ സി.ബി.ഐ നാലു മണിക്കൂറോളം ചോദ്യം ചെയ്തിട്ടുണ്ട്. തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള ശ്രമമാണ് ആരോപണത്തിനു പിറകിലെന്നാണു ഹരീഷ് റാവത്ത് പറയുന്നത്. കേസുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നു പറഞ്ഞാണ് റാവത്തിനോട് വീണ്ടും ഹാജരാകാന്‍ സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ഏപ്രില്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം.
ഒന്‍പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കാലുമാറിയതിനെ തുടര്‍ന്ന് ഹരീഷ് റാവത്തിന്റെ മന്ത്രിസഭ തകരുകയും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നു നടന്ന വിശ്വാസ വോട്ടെടുപ്പില്‍ റാവത്ത് വിജയിച്ചു. ഉടന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍, നേരത്തെ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."