കേരളത്തിലെ മുഴുവന്‍ സ്പിന്നിങ് മില്ലുകളും തുറന്ന് പ്രവര്‍ത്തിപ്പിക്കും: എ.സി മൊയ്തീന്‍
തിരുവനന്തപുരം: വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മുഴുവന്‍ സ്പിന്നിങ് മില്ലുകളും, വീവീങ് മില്ലുകളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. ടെക്‌സ്റ്റൈയില്‍ മേഖലയിലെ സംസ്ഥാന ട്രേഡ് യൂനിയന്‍ നേതാക്കന്‍മാരുടേയും, മാനേജ്‌മെന്റ് പ്രതിനിധികളുടേയും സംയുക്ത യോഗത്തിലാണ് മന്ത്രി ഈ തീരുമാനം പ്രഖ്യാപിച്ചത്. മില്ലുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ആദ്യഘട്ടമായി 15 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കേരളത്തിലെ ടെക്‌സ്റ്റൈയില്‍സ് മില്ലുകളുടേയും തൊഴിലാളികളുടേയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വിളിച്ച് ചേര്‍ത്തതായിരുന്നു യോഗം.
പ്രവര്‍ത്തന മൂലധനത്തിന്റേയും അസംസ്‌കൃത വസ്തുക്കളുടേയും അഭാവവും, വൈദ്യുതി ചാര്‍ജ്ജ് ഉള്‍പ്പെടെ കുടിശ്ശികയായ സ്റ്റാറ്റിയൂട്ടറി ബാധ്യതകള്‍ അടച്ചു തീര്‍ക്കാന്‍ കഴിയാത്തതും മില്ലുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാക്കി. അതോടോപ്പം ആധുനിക യന്ത്രസാമഗ്രികളുടെ അപര്യാപ്തതയും, ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നൂലിന്റെ വന്‍ വിലവര്‍ദ്ധനവും, കേന്ദ്ര സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ഭാഗമായി മാര്‍ക്കറ്റുകള്‍ അടച്ചു പൂട്ടിയതും ഗുരുതരമായ പ്രതിസന്ധിക്കിടയാക്കി. ഓരോ മില്ലുകളുടേയും പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിവിധ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
സ്ഥാപനങ്ങള്‍ ഓരോന്നും സമഗ്ര പുരോഗതിയില്‍ എത്തിക്കുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന് പഠനം നടത്തുന്നതിന് ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുന്നതിനും, മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാക്കി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി. അടഞ്ഞു കിടക്കുന്ന മില്ലുകള്‍ തുറക്കുന്നതിന് വൈദ്യുതി ലഭ്യമാക്കുന്നതിനും, സെന്‍ട്രലൈസ്ഡ് പര്‍ച്ചേസ് സിസ്റ്റം ഏര്‍പ്പെടുത്തുന്നതിനും, സമയ ബന്ധിതമായ പരിശോധനക്കുമായി കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനും തീരുമാനമെടുത്തു.
മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനായ യോഗത്തില്‍ വിവിധ ട്രേഡ് യൂനിയനുകളെ പ്രതിനിധീകരിച്ച് പി. നന്ദകുമാര്‍, ആര്‍ ചന്ദ്രശേഖരന്‍, വിജയന്‍ കുനിശ്ശേരി, കെ.എന്‍ ഗോപിനാഥ്, സിദ്ധീഖ്, എസ് അനസ്, ഫിലിപ്പ് കെ തോമസ്. കെ സുരേന്ദ്രന്‍, ജി.സുഗുണന്‍ എന്നിവര്‍ സംബന്ധിച്ചു. റിയാബ് ചെയര്‍മാന്‍ ഡോ. എം.പി സുകുമാരന്‍ നായര്‍ മില്ലുകളുടെ അവലോകന റിപ്പോര്‍ട്ടും, വ്യവസായ സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജയ് കൗള്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."