പള്ളിപ്പുറം ദാറുല്‍ അന്‍വാറില്‍ നൗഷാദ് ബാഖവിയുടെ റമളാന്‍ പ്രഭാഷണവും ദുആസമ്മേളനവും ജൂണ്‍ 25,26,27 തിയ്യതികളില്‍
പട്ടാമ്പി: പള്ളിപ്പുറം ദാറുല്‍ അന്‍വാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സില്‍ നൗഷാദ് ബാഖവിയുടെ റമളാന്‍ പ്രഭാഷണവും ദുആ സമ്മേളനവും ജൂണ്‍ 25,26,27 തിയ്യതികളില്‍ രാവിലെ ഒന്‍പതു മണിക്ക് മൂന്നു ദിവസങ്ങളിലായി നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ജമലുലൈലി ( കോഴിക്കോട് ഖാസി), സയ്യിദ് പി.കെ ഇമ്പിച്ചി കോയ തങ്ങള്‍ പഴയലക്കിടി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലികുട്ടി മസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം തുടങ്ങിയവര്‍ പങ്കെടുക്കും. ഈ പരിപാടികളുടെ വിജയത്തിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും വളണ്ടിയര്‍ കോര്‍ രൂപീകരിക്കുന്നതിനും വേണ്ടി സ്വാഗത സംഘത്തിന്റെ വിപുലമായ ഒരു കണ്‍വെന്‍ഷന്‍ ഇന്ന് വൈകുന്നേരം ഏഴു മണിക്ക് സ്ഥാപനത്തില്‍ നടക്കും.
തിരുവേഗപ്പുറ, മുതുതല, പരുതൂര്‍ എന്നി മൂന്നു പഞ്ചായത്തുകളിലെ മഹല്ല് മദ്‌റസ ഭാരവാഹികള്‍, ഖത്തീബുമാര്‍, ദാറുല്‍ ആന്‍വാര്‍ ജനറല്‍ ബോഡി മെമ്പര്‍മാര്‍, സമസ്തയുടെയും പോഷകഘടകങ്ങളുടെയും ഭാരവാഹികള്‍, സ്ഥാപന പ്രദേശവാസികള്‍ എന്നിവര്‍ സ്വാഗതസംഘം യോഗത്തില്‍ പങ്കെടുക്കണമെന്ന് ജനറല്‍ സെക്രട്ടറി സി.കെ.എം സാദിഖ് മുസ്‌ലിയാരും സ്വാഗതസംഘം കണ്‍വീനര്‍ പി.കെ മുഹമ്മദ്കുട്ടി മുസ്‌ലിയാരും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."