തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ കുടുംബശ്രീയും
കോഴിക്കോട് : തെരുവു നായ്ക്കളുടെ വര്‍ധന നിയന്ത്രിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി.ഡി) പരിപാടിയില്‍ കുടുംബശ്രീയും പങ്കാളിയാകുന്നു. ജില്ലാപഞ്ചായത്ത,് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷി മൃഗസംരക്ഷണ വകുപ്പുകള്‍, നഗരസഭകള്‍ എന്നീ വകുപ്പുകളുമായി ഏകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പരിശീലനം ലഭിച്ച പ്രവര്‍ത്തകര്‍ തെരുവു നായ്ക്കളെ പിടിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുകയും 5 ദിവസത്തെ പരിപാലനത്തിന് ശേഷം നായ്ക്കളെ പിടിച്ച സ്ഥലത്ത് തന്നെ തിരിച്ച് കൊണ്ട് വിടുകയുമാണ് പദ്ധതികൊണ്ടുദ്ദേശിക്കുന്നത്.
തെരുവുനായ്ക്കളെ പിടിക്കുന്നതിനായി എല്ലാ ബ്ലോക്ക്തലത്തിലും 5 അംഗങ്ങളടങ്ങിയ ഗ്രൂപ്പിനെ കണ്ടെത്തുകയും ഇവര്‍ക്കായി മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹായത്തോടെ 3 ദിവസത്തെ പരിശീലനം സംഘടിപ്പിച്ച് തെരുവുനായ്ക്കളെ പിടിക്കുന്നതിന് സന്നദ്ധമാക്കുകയുമാണ് കുടുംബശ്രീയുടെ ചുമതല. ഇതുമായി ബന്ധപ്പെട്ട് മുഴുവന്‍ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാര്‍ക്കും ബോധവല്‍ക്കരണം സംഘടിപ്പിച്ചിട്ടുണ്ട്.
കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കു പുറമെ പുരുഷന്മാര്‍ക്കും ബ്ലോക്ക് മാനേജ്‌മെന്റ് യൂണിറ്റില്‍ അംഗമാകാവുന്നതാണ്. തെരുവുനായ്ക്കളുടെ വര്‍ധന നിയന്ത്രണ പരിപാടി പ്രകാരം നായ്ക്കളെ പിടിക്കുന്നതിനായി ഒരു നായയ്ക്ക് ആയിരം രൂപ എന്ന നിരക്കില്‍ ബ്ലോക്ക് മാനേജ്‌മെന്റ് യൂനിറ്റിന് പ്രതിഫലം നല്‍കും. ബ്ലോക്ക് മാനേജ്‌മെന്റ് യൂണിറ്റിലെ അംഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കും. ഇതിനുപുറമേ ബ്ലോക്ക് മാനേജ്‌മെന്റ് യൂണിറ്റിനാവശ്യമായ യൂനിഫോം, ഐ.ഡി കാര്‍ഡ് എന്നിവയും കുടുംബശ്രീ മിഷന്‍ നല്‍കും.
തെരുവുനായ വംശവര്‍ദ്ധന നിയന്ത്രണ പരിപാടിയില്‍ ബ്ലോക്ക് മാനേജ്‌മെന്റ് യൂണിറ്റില്‍ അംഗമാകാന്‍ താല്‍പര്യമുള്ളവര്‍ തൊട്ടടുത്തുള്ള കുടുംബശ്രീ സി.ഡി.എസിലോ, ജില്ലാമിഷനിലോ പേര് രജിസ്റ്റര്‍ ചെയ്യണമൈന്ന് ജില്ലാമിഷന്‍ കോ -ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 - 2373066 എ നമ്പറില്‍ ബന്ധപ്പെടാമെന്ന് കുടുംബശ്രി ജില്ലാമിഷന്‍ കോഡിനേറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."