HOME
DETAILS

കൊടികള്‍ നശിപ്പിച്ച സംഭവം: പ്രതികളെ പൊലിസ് വെറുതെ വിട്ടതായി പരാതി

  
backup
December 24 2016 | 00:12 AM

%e0%b4%95%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b6%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b4%82%e0%b4%ad%e0%b4%b5

മുക്കം: രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലിസ് വെറുതെ വിട്ടതായി പരാതി. നടമ്മല്‍ പൊയില്‍, അമ്പലക്കണ്ടി, നാഗാളികാവ്, കെടയത്തൂര്‍, പുത്തൂര്‍, കുളത്തക്കര  എന്നീ പ്രദേശങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ മുസ് ലിം ലീഗിന്റെയും സമസ്തയുടെയും  ബി.ജെ.പിയുടെയും ബോര്‍ഡുകളും കൊടിയും സ്തൂപങ്ങങ്ങളും വ്യാപകമായി നശിപ്പിച്ച സംഭവത്തില്‍ കൊടുവള്ളി പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതികളെയാണ് പൊലിസ് വെറുതെ വിട്ടത്.
അമ്പലക്കണ്ടി സ്വദേശി  ഇസ്മാഈല്‍,  പുത്തൂര്‍ സ്വദേശികളായ അജേഷ്, പ്രതീഷ് എന്നിവരെയാണ്  കൊടുവള്ളി പൊലിസ് കസ്റ്റഡിയിലെടുത്ത് വെറുതെ വിട്ടത്. മൂന്നാഴ്ച മുന്‍പ് നടമ്മല്‍പൊയില്‍ യൂത്ത് ലീഗ് സമ്മേളനത്തോടനുബന്ധിച്ച് ഇവിടെ സ്ഥാപിച്ചിരുന്ന അനേകം ബോര്‍ഡുകളും തോരണങ്ങളും നശിപ്പിക്കുകയും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന വിവിധ കിണറുകളില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയും ഇവിടങ്ങളില്‍ ലീഗിന്റെയും സമസ്തയുടെയും ബോര്‍ഡുകളും മറ്റും വ്യാപകമായി തകര്‍ത്തു. കൂട്ടത്തില്‍ നാഗാളി കാവില്‍ ബി.ജെ.പിയുടെ കൊടിമരവും കുളത്തക്കരയില്‍ പുതുതായി പണിത വാദീനൂര്‍ ഇസ്‌ലാമിക് സെന്റര്‍ മസ്ജിദിന്റെ  ബോര്‍ഡും വാട്ടര്‍ ടാപ്പുകളും തകര്‍ത്തിരുന്നു. ഈ പ്രദേശങ്ങളിലൊക്കെ സമസ്തയുടെയും യൂത്ത് ലീഗിന്റെയും ബി.ജി.പിയുടെയും  നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നിരുന്നു.
ഓമശ്ശേരി:കഴിഞ്ഞ ദിവസം ഓമശ്ശേരി മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ സംഘടയുടെ ബോര്‍ഡുകളും ഫ്‌ലക്‌സുകളും നശിപ്പിച്ച സാമൂഹ്യദ്രോഹികളെ കസ്റ്റഡിയിലെടുത്ത ശേഷം   രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി  വെറുതെ വിട്ട പൊലിസ് നടപടി പ്രതിഷേധാര്‍ഹമാണന്ന് എസ്.കെ.എസ്. എസ്.എഫ് ഓമശ്ശേരി മേഖലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് പി.ടി മുഹമ്മദ് കാതിയോട് അധ്യക്ഷനായി.
സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കുഞ്ഞാലന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. നിസാം ഓമശ്ശേരി, മുനീര്‍ കൂടത്തായ്, ഗഫൂര്‍ മുണ്ടുപാറ,സിദ്ധീഖ് നടമ്മല്‍ പോയില്‍, ജലീല്‍ ഫൈസി പുറായില്‍, അഷ്‌റഫ് ജാറംകണ്ടി, മുസ്തഫ അശ്അരി കണിയാറംകണ്ടം, സാദിഖ് സ്വാലിഹി മേപ്പള്ളി, സംസാരിച്ചു. ഹാരിസ് മുഹമ്മദ് ഹൈതമി സ്വാഗതവും സയീദ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
ഓമശ്ശേരി: നാട്ടില്‍  സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടത്തിയവരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന് നടമ്മല്‍ ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.വാര്‍ഡ് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.എന്‍ അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. ആര്‍.കെ മുഹമ്മദ്, ഐ.പി നാസര്‍, കെ.പി ജാബിര്‍ ,മനാഫ് ചളിക്കോട്, ജൗഹര്‍ കൊയിലാട്ട്, അബൂബക്കര്‍ മാസ്റ്റര്‍, ബുജൈര്‍, ഇര്‍ഫാന്‍, അജ്മല്‍ സംസാരിച്ചു.
പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കുളത്തക്കര യൂനിറ്റ് യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.എ.കെ റഹദ് അധ്യക്ഷനായി. സ്വാലിഹ് കാവുങ്ങല്‍, ടി.ടി ജംഷിദ്, ടി.പി അജാസ്, ജുനു, എന്‍.നിലോ ഫാര്‍ , എ.കെ ബാദുഷ, പി.കെ ഷഫീഖ്, ലിജാസ് എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം

Kerala
  •  3 months ago
No Image

കങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു

National
  •  3 months ago
No Image

പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം

International
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

നിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി

Kerala
  •  3 months ago
No Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു

bahrain
  •  3 months ago
No Image

ദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍

Kerala
  •  3 months ago
No Image

എം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

Kerala
  •  3 months ago