റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നു; യാത്രക്കാര്‍ ദുരിതത്തില്‍
അലനല്ലൂര്‍: എടത്തനാട്ടുകര കോട്ടപ്പള്ള ഓലപ്പാറ റോഡിന്റെ പാര്‍ശ്വഭിത്തികള്‍ തകര്‍ന്നത് യാത്രക്കാരെ ദുരിതത്തിലായ്ത്തി. പാലക്കാട് മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന മലയോര ഹൈവേ കൂടെയായ ഈ റോഡിന്റെ പാര്‍ശ്വഭിത്തികള്‍ വേനല്‍മഴക്കു തന്നെ തകര്‍ന്ന് പോയത് നാട്ടുകാരില്‍ പ്രധിക്ഷേധമുളവാക്കിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് 3.52 കോടി രൂപ ചിലവിട്ട് ഈ റോഡിന്റെ പുനര്‍നിര്‍മാണം നടത്തിയത് . റോഡ് റബറൈസ് ചൈതതിന് പുറമെ മലയോര മേഖലയിലേക്കുള്ള 900 മീറ്റര്‍ പാതയില്‍ കോണ്‍ക്രീറ്റും നടത്തിയിരുന്നു. ഇതില്‍ ഉപ്പു കുളം ചര്‍ച്ചിനു സമീപമുള്ള ഭാഗത്ത് റോഡിനു മുന്‍പുണ്ടായിരുന്ന പഴയ പര്‍ ശ്വഭിത്തായാണ് കഴിഞ്ഞ ദിവസത്തെ വേനല്‍മഴയില്‍ തകര്‍ന്നത് . ഇതിനാല്‍ ഇരുവഴിമൂലമുളള യാത്രക്കാര്‍ ദുരിതത്തിലായി. എടത്തനാട്ടുകരയില്‍ നിന്നും ഊട്ടിയിലേക്കുള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ഈ റൂട്ടില്‍ ദിനേന നിരവധി വാഹനങ്ങളാണ് കടന്ന് പോകാറുള്ളത് . കൂടാതെ മലയോര നിവാസികള്‍ക്ക് പുറംനാടു മാ യി ബ ഡ പ്പെടാനുള്ള ഗതാഗത മാര്‍ കം കൂടിയാണ് ഈ റോഡ്.
കോടികള്‍ മുടക്കി നടത്തിയ റോഡ് നിര്‍മാണത്തിന്റെ അശാസ്ത്രീയതയും വെള്ളം ഒഴുകിപ്പോകാന്‍ അഴുക്ക് ചാലുകള്‍ നിര്‍മി കാത്തതുമാണ് നിര്‍മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്ക് മുമ്പ് തന്നെ റോഡ് തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു . പ്രദേശത്ത് മുന്ന റിയിപ്പ് ബോഡുകള്‍ സ്ഥാപിക്കണമെന്നും മഴക്കാലമെത്തുന്നതിന്ന് മുമ്പായി അഴുക്ക്ചാല്‍ നിര്‍മിച്ച് പാര്‍ശ്വഭിത്തികള്‍ കെട്ടി ശക്തിപ്പെടുത്തണ മെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. റോഡിന്റെ തകര്‍ച്ചയറിഞ്ഞ് ജില്ലാ പഞ്ചായത്തംഗം എം ജിനേഷ്, മുന്‍ പഞ്ചായത്തംഗം വി.ഷൈലജ, സി.പി.എം ലോക്കല്‍ സെക്രട്ടറി എം .ജയകൃഷ്ണണന്‍ എന്നിവരുടെ നേതൃത്തത്തില്‍ ജനപ്രധിനികള്‍ സ്ഥലം സന്ദര്‍ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."