HOME
DETAILS
MAL
മലയോരത്ത് വന്യമൃഗശല്യം രൂക്ഷം
backup
December 24 2016 | 00:12 AM
പേരാമ്പ്ര: വനമേഖലയോട് ചേര്‍ന്ന പൂഴിത്തോട് കാട്ടാന ശല്യം രൂക്ഷമായി. രണ്ടാം ചീളി ഭാഗത്തെ മണിക്കൊമ്പേല്‍ ഔസേപ്പച്ചന്, മണിക്കൊമ്പേല്‍ ജോര്‍ജ് എന്നിവരുടെ റബര്‍, വാഴ, കപ്പ, തുടങ്ങിയവ നശിപ്പിക്കപ്പെട്ടു. ചക്കിട്ടപാറ പഞ്ചായത്തിലെ പിള്ളപ്പെരുവണ്ണയിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്.
തെങ്ങിന് തൈകളും ഇടവിളകളുമാണ് ഇവിടെ നശിപ്പിക്കപ്പെടുന്നത്. കാട്ടുമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നത് തടയാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കര്‍ഷകര്‍ക്ക് ആശ്വാസ ധനം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."