HOME
DETAILS

പുതിയ ഡി.സി.സി പ്രസിഡന്റ്: മാനന്തവാടിയിലെ വിഭാഗീയതക്ക് പരിഹാരമാകാന്‍ സാധ്യത

  
backup
December 24 2016 | 00:12 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a1%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d

മാനന്തവാടി: ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റായി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ചുമതലയേറ്റതോടെ നേതൃത്വത്തിന്റെ നടപടികളില്‍ അസംതൃപ്തരായി പാര്‍ട്ടിയില്‍ നിന്നും വിട്ടുനിന്നതും പുറത്താക്കിയതുമായ മാനന്തവാടിയിലെ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിയോടടുക്കുന്നു. ഇതോടെ മാനന്തവാടിയില്‍ നഷ്ടപ്പെട്ട പാര്‍ട്ടിയുടെ മുഖം തിരിച്ചെത്തിക്കാനാവുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുമാണ് മണ്ഡലത്തിലെ സജീവമായിരുന്ന പല കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും ഡി.സി.സി നടപടികള്‍ കൈക്കൊണ്ടത്. മാനന്തവാടി നഗരസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പ്രസിഡന്റ് കൂടിയായ പി.വി ജോണ്‍ മത്സരിക്കുകയും ദയനീയമായി പരാജയപ്പെടുകയും പിന്നീട് പാര്‍ട്ടി ഓഫിസില്‍ ആത്മഹത്യ ചെയ്യുകയും ചെയ്തതോടെയാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാത്. ഡി.സി.സി പ്രസിഡന്റിനുള്‍പ്പെടെ ആത്മഹത്യയിലുള്ള പങ്ക് ആരോപിക്കപ്പെടുകയും മാനന്തവാടിയില്‍ പാര്‍ട്ടി പരിപാടികളില്‍ പോലും പങ്കെടുക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഡി.സി.സി സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ നടപടിയെടുക്കുകയുമുണ്ടായി. ഇതോടെ താല്‍ക്കാലികമായി ശമിച്ച വിഭാഗീയത നിയമസഭാ തെരഞ്ഞെടുപ്പോടെ വീണ്ടും സജീവമായി. മണ്ഡലത്തില്‍ പി.കെ ജയലക്ഷ്മിയെ മത്സരിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയവര്‍ ജയലക്ഷ്മിക്കെതിരെ ആര്‍.എസ്.എസ് ബന്ധം ആരോപിച്ച് രാത്രിയില്‍ പോസ്റ്റര്‍ പതിക്കുകയും പിന്നീട് പിടികൂടിയപ്പോള്‍ പാര്‍ട്ടി നടപടിയുണ്ടാവുകയും ചെയ്തു.
ഡി.സി.സി സെക്രട്ടറി അഡ്വ. ശ്രീകാന്ത് പട്ടയന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിശാന്ത് തുടങ്ങിയവരെയായിരുന്നു ജയലക്ഷ്മിക്കെതിരെ കുപ്രചാരണം നടത്തിയെന്നതിന്റെ പേരില്‍ പുറത്താക്കപ്പെട്ടത്. പിന്നീട് ഇവര്‍ സേവ്‌കോണ്‍ഗ്രസ് ഫോറം രൂപീകരിച്ച് പരസ്യമായി രംഗത്ത് വരികയും ജയലക്ഷമിക്കെതിരെ വാഹനപ്രചാരണജാഥ നടത്തുകയും ചെയ്തു. ഇതോടെ യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമായ മാനന്തവാടി എല്‍.ഡി.എഫിന് നേരിയ ഭൂരിപക്ഷത്തോടെ വിജയിക്കാനുള്ള സാഹചര്യമൊരുക്കി. പുറത്താക്കപ്പെട്ടവര്‍ക്ക് പുറമെ യൂത്ത് കോണ്‍ഗ്രസിലെയും കോണ്‍ഗ്രസിലെയും നിരവധി പ്രവര്‍ത്തകരും സജീവമായി സേവ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവരില്‍ നടപടിക്ക് വിധേയമാകാതിരുന്ന പലരും ഐ.സി ബാലകൃഷ്ണന്‍ പ്രസിഡന്റായതോടെ സജീവമായി ഇതിനോടകം തന്നെ പാര്‍ട്ടിയിലേക്കെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തരുവണ, കെല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പ്രസിഡന്റ് ചുമതലയേല്‍ക്കല്‍ പരിപാടിയുടെ ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ ഇവര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. പുറത്താക്കപ്പെട്ടവര്‍ക്ക് പാര്‍ട്ടിവിരുദ്ധ നിലപാടുകളില്‍ കുറച്ചുകാലം വിട്ടുനിന്നാല്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്താമെന്ന സൂചന നല്‍കിയതായാണറിവ്. ഇവര്‍ക്കെതിരെ നേരത്തെയുള്ള വിഭാഗം എതിര്‍പ്പുയര്‍ത്തുമെങ്കിലും പാര്‍ട്ടിയുടെയും യു.ഡി.എഫിന്റെയും കെട്ടുറപ്പിന് മുഴുവന്‍പേരെയും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിച്ച് ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന നിലപാടാണ് ഐ.സി ബാലകൃഷ്ണന്‍ സ്വീകരിക്കുകയെന്നാണ് കരുതപ്പെടുന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago