വയനാട് വസന്തോത്സവത്തിന് തുടക്കം
കല്‍പ്പറ്റ: സത്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന വയനാട് വസന്തോത്സവം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. ട്രസ്റ്റ് ചെയര്‍മാന്‍ സിബി ജോസഫ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ കുട്ടി, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി ആലി, രാധാകൃഷ്ണന്‍, കെ അജിത, അഡ്വ. ടി.ജെ ഐസക്ക്, സനിത ജഗദീഷ്, എ.പി ഹമീദ്, ഡി രാജന്‍, വി ഹാരിസ്, കുഞ്ഞിരായിന്‍ ഹാജി, തുളസിദാസ്, പി.കെ അബ്ദുള്‍ സലീം, അഡ്വ. തേജസ് പുരുഷോത്തമന്‍, ഇ.എം ബഷീര്‍ സംസാരിച്ചു. ബൈപ്പാസ് റോഡില്‍ 10 ഏക്കറോളം സ്ഥലത്ത്് സജ്ജീകരിച്ച വസന്തോത്സവം കേരളത്തിലെ ഏറ്റവും വലിയ ഫഌവര്‍ഷോയാണ്. പൂച്ചെടികള്‍ നിലത്തുതന്നെ വളര്‍ത്തിയെടുത്തിരിക്കുന്നുവെന്നതാണ് വസന്തോത്സവത്തെ വേറിട്ട് നിര്‍ത്തുന്നത്. മെറി ഗോള്‍ഡ് തോട്ടം, സൂര്യകാന്തിപ്പാടം എന്നിവയാണ് മേളയുടെ സവിശേഷത. നൂറ് കണക്കിന് കള്ളി ചെടികളുള്ള ഡിസോര്‍ട്ട് ഗാര്‍ഡന്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളതും ചൈന, ഇന്തോനേഷ്യ, പോളണ്ട്, തായ്‌ലന്റ്് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വ്യതസ്ഥങ്ങളായ ചെടികളുമാണ് പുഷ്പ നഗരിയിലുള്ളത്. ഇന്ന് വൈകിട്ട് ഓസ്‌കാര്‍ മനോജും ടി.വി താരങ്ങളും അവതരിപ്പിക്കുന്ന കോമഡിഷോയും അരങ്ങേറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."