HOME
DETAILS
MAL
തദ്ദേശീയ ഭാഷകളെ അവഗണിക്കുന്നത് അപകടം: പ്രൊഫ. എ നുജൂം
backup
December 24 2016 | 00:12 AM
മുട്ടില്‍: അധിനിവേശ ഭാഷയിലൂടെയുള്ള വിദ്യാഭ്യാസവും ഭരണവുമാണ് ഇന്ത്യയുടെ പിന്നാക്കാവസ്ഥയുടെ അടിസ്ഥാന കാരണമെന്ന് അലിഗര്‍ മുസ്്ലിം യൂനിവേഴ്സിറ്റി മലപ്പുറം സെന്റര്‍ ഡയറക്ടര്‍ പ്രൊഫ.എ നുജൂം പറഞ്ഞു. മുട്ടില്‍ ഡബ്ലു.എം.ഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ പ്രഥമ മലയാളം അധ്യാപികയായിരുന്ന ശ്രീലതയുടെ അനുസമരണാര്ഥം സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത രാജ്യങ്ങളിലെല്ലാം വിദ്യാഭ്യാസത്തിന്റെ മാധ്യമം സാധാരണക്കാര്‍ സംസാരിക്കുന്ന ഭാഷകളാണ്. ഇവിടെ മാത്രം നാം നമ്മുടെ മാതൃഭാഷയെ പടിക്കു പുറത്തു നിര്‍ത്തുന്നു. ഈ സ്ഥിതിയില്‍ മാറ്റമുണ്ടായാലേ നാം രക്ഷപ്പെടുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഫരീദ് അധ്യക്ഷനായി. മലയാള വിഭാഗം മേധാവി ഡോ.ശഫീഖ് വഴിപ്പാറ സ്വാഗതവും ആഷ്ലി പര്‍വീണ്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."