പട്ടിക വര്‍ഗ വികസന വകുപ്പ്: 'മിഷന്‍ എല്‍.ഡി.സി ' തുടങ്ങി
കല്‍പ്പറ്റ: പി.എസ്.സി നടത്തുന്ന എല്‍.ഡി ക്ലാര്‍ക്ക് പരീക്ഷയില്‍ ജില്ലയിലെ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളുടെ നിയമനമുറപ്പ് വരുത്തുന്നതിനായി പട്ടിക-വര്‍ഗ വികസന വകുപ്പ് 'മിഷന്‍ എല്‍.ഡി.സി'ക്ക് തുടക്കമിട്ടു.
ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനിയുടെയും സബ് കലക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെയും നിര്‍ദേശമാണിത്. 948 പേര്‍ മെയിന്‍ ലിസ്റ്റില്‍ ഇടംപിടിച്ച നിലവിലെ എല്‍.ഡിക്ലാര്‍ക്ക് ലിസ്റ്റില്‍ മൂന്നുപേര്‍ മാത്രമാണ് പട്ടിക വര്‍ഗ വിഭാഗക്കാരായിട്ടുള്ളത്. പട്ടികവര്‍ഗ വികസന വകുപ്പ് കല്‍പ്പറ്റയില്‍ അമൃദ് എന്ന സ്ഥാപനം മുഖേന കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി അറുന്നൂറോളം പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി പരിശീലനം നല്‍കിയതില്‍ 93 പേര്‍ക്ക് ഇതിനകം വിവിധ തസ്തികകളിലായി സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചുപേര്‍ മാത്രമാണ് പണിയ വിഭാഗത്തില്‍ നിന്നുള്ളത്.
ആദ്യഘട്ടമായി വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്താത്ത ഈ വിഭാഗങ്ങളിലെ അഭ്യസ്ഥവിദ്യര്‍ക്ക് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫിസിലും സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനിലുള്ള ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസിലും മാനന്തവാടി പൊലിസ് സ്റ്റേഷന് സമീപമുള്ള ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസിലും പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ സഹായി കേന്ദ്രം മുഖേന സൗജന്യ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് സൗകര്യമുണ്ട്. കല്‍പ്പറ്റ കൈനാട്ടിയിലുള്ള അമൃദിലും സൗജന്യ രജിസ്‌ട്രേഷന്‍ ചെയ്യാം. ദുര്‍ഘടപ്രദേശങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നതിന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസറുടെ നേതൃത്വത്തില്‍ കോളനി സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ നടത്തുന്നുണ്ട്. ഓണ്‍ലൈനായി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനും ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്യുന്നതിനും സൗകര്യമുണ്ടാകും. വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലായിരിക്കും പരിശീലനകേന്ദ്രം.
പരിശീലനാര്‍ഥികള്‍ക്ക് റാങ്ക് ഫയലും പരിശീലന സാമഗ്രികളും സൗജന്യമായി നല്‍കുന്നതോടൊപ്പം യാത്രാബത്തയും നല്‍കും. സര്‍ക്കാര്‍ ജോലി ലഭിക്കാത്ത അഭ്യസ്ഥവിദ്യരായ പട്ടികവര്‍ഗക്കാരുടെ പ്രത്യേക ഡാറ്റാ ബാങ്ക് തയാറാക്കി വിവിധ മേഖലകളില്‍ നിയമനത്തിനുള്ള അവസരമൊരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."