HOME
DETAILS
MAL
വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് നെഹ്റു യുവകേന്ദ്ര ജില്ലാ അവാര്‍ഡ്
backup
December 24 2016 | 00:12 AM
കല്‍പ്പറ്റ: സന്നദ്ധ സേവനരംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയ യൂത്ത് ക്ലബ്ബിനുള്ള നെഹ്റു യുവ കേന്ദ്രയുടെ ജില്ലാതല പുരസ്കാരത്തിന് വെള്ളമുണ്ട പബ്ലിക് ലൈബ്രറി അര്‍ഹത നേടി.
സാമൂഹ്യ ബോധവല്‍ക്കരണം, വായനാ വാരാചരണം, ലഹരി നിര്‍മാര്‍ജനം, രക്തദാനം, സമ്മതിദായക ബോധവല്‍ക്കരണം, ലൈബ്രറി പ്രവര്‍ത്തനം, ഊര്‍ജസംരക്ഷണം, ജൈവകൃഷി, തൊഴില്‍ പരിശീലനം തുടങ്ങിയ മേഖലകളില്‍ 2015-16 വര്‍ഷത്തില്‍ നടത്തിയ പ്രവര്‍ത്തന പരിപാടികളാണ് ലൈബ്രറിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്.
എ രാജഗോപാലന്‍ പ്രസിഡന്റും എം മണികണ്ഠന് സെക്രട്ടറിയുമായ ഭരണ സമിതിയാണ് ലൈബ്രറിയുടെ പ്രവത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 25000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് ജനുവരിയില്‍ ദേശീയ യുവജന വാരാഘോഷത്തോടനുബന്ധിച്ചു കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."