കിടപ്പു രോഗികള്‍ക്കായി സ്നേഹസംഗമം
പനമരം: പനമരം ബ്ലോക്ക് പഞ്ചായത്ത്, പനമരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍, പനമരം സി.എച്ച്.സി സ്വാന്തനം പാലിയേറ്റീവ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കിടപ്പു രോഗികളുടെ സംഗമം നടത്തി.
പനമരം ഗവ. ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ 50ഓളം കിടപ്പുരോഗികള്‍ പങ്കെടുത്തു. 20 വര്‍ഷമായി കിടപ്പിലായ രോഗികളും സംഗമത്തിനെത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് അധ്യക്ഷനായി. കമാല്‍ വരദൂര്‍, ഡോ. അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദീലീപ് കുമാര്‍, വൈസ് പ്രസിഡന്റ് കുഞ്ഞയായിഷ, മാനന്തവാടി എ.എസ്.പി ജെ ജയദേവ്, പനമരം പഞ്ചായത്ത് പ്രസിഡന്റ് ലിസി, വാര്‍ഡ് മെമ്പര്‍ ജുല്‍ന ഉസ്മാന്, എം.സി സെബാസ്റ്റ്യന്‍, സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ പ്രീതി, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."