കഡൂരില്‍ വീണ്ടും പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു
മേപ്പാടി: കഡൂര്‍ അമ്പലകുന്ന് ഭാഗത്ത് വീണ്ടും പുലി ഇറങ്ങി. കഡൂര്‍ ചന്ദനക്കാട് അഷ്റഫിന്റെ ആടിനെയാണ് പുലി അക്രമിച്ചത്. വീടിന് സമീപത്ത് നിന്നാണ് ആടിനെ പുലി പിടിച്ചത്. അഷ്റഫിന്റെ മൂന്നാമത്തെ ആടിനെയാണ് പുലി പിടികൂടുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ പ്രദേശത്തെ 10 ലേറെ വളര്‍ത്തു മൃഗങ്ങളെയാണ് പുലി ആക്രമിച്ചത്. പകല്‍ സമയത്ത് പോലും പുലി ഇറങ്ങുന്നത് നാട്ടുകാരില്‍ ഭീതിക്കിടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രത്തിലേക്ക് പോയ അയ്യപ്പ ഭക്തന്മാര് പുലിയുടെ മുന്നില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. റസാഖ്, ബാപ്പു, മണി എന്നിവരുടെ വളര്‍ത്തു മൃഗങ്ങളെയാണ് പുലി പിടികൂടിയത്.
പുലിയെ കെണി ഒരുക്കി പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യം വനം വകുപ്പ് അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്. പുലി ശല്യത്തിന് പരിഹാരമുണ്ടായില്ലങ്കില്‍ ഫോറസ്റ്റ് ഓഫിസ് ഉപരോധിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."