HOME
DETAILS

അത്യാസന്ന നിലയിലായ രോഗിയെ ചികിത്സിക്കാതെ മടക്കിയതായി പരാതി

  
backup
December 24 2016 | 01:12 AM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%af-%e0%b4%b0%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af

പൊന്നാനി: അത്യാസന്നനിലയില്‍ ചികില്‍സ തേടിയെത്തിയ രോഗിയെ ചികിത്സിക്കാന്‍ തയാറാകാതെ ഡോക്ടര്‍ മടക്കി അയച്ചതായി പരാതി. പൊന്നാനി താലൂക്ക് ആശുപത്രിയിലാണ് സംഭവം. അഡ്മിറ്റ് ചെയ്യണമെങ്കില്‍ സ്വകാര്യ ഡോക്ടര്‍മാരുടെ അനുമതി വേണമെന്ന വിചിത്ര വാദമുന്നയിച്ചാണ് ഡോക്ടര്‍ ചികിത്സ നിഷേധിച്ചത്.
എടപ്പാള്‍ നടുവട്ടം സ്വദേശിയായ പാത്തുണ്ണി എന്ന രോഗിക്കാണ് ചികിത്സ നിഷേധിച്ചത്. ഹൃദയസംബന്ധമായ രോഗത്തനു നേരത്തേ ഇവര്‍ ത്യശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പണത്തിന് ഏറെ ബുദ്ധിമുട്ടായതോടെ ഇവര്‍ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തി.
എന്നാല്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഇവര്‍ക്കു ചികിത്സ നിഷേധിക്കുകയായിരുന്നുവെന്നാണ് പരാതി. ഡ്യൂട്ടി കഴിഞ്ഞ് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മറ്റൊരു ഡോക്ടറെ കാണാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് അത്യാസന്ന നിലയിലായ ഈ രോഗിയെ ആംബുലന്‍സിലാണ് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറുടെ അടുത്തെത്തിച്ചത്. അവിടെ കനത്ത തിരക്കായതിനാല്‍ ഏറെനേരം കഴിഞ്ഞാണ് ഇവര്‍ക്ക് ചികിത്സ ലഭിച്ചത്.
സംഭവം വിവാദമായതോടെ ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കുമെന്നു താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സൂപ്രണ്ട് പറഞ്ഞു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  22 minutes ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  an hour ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  2 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  3 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  5 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago