നാളെ ക്രിസ്മസ്; ദേവാലയങ്ങളും ഭവനങ്ങളും ഒരുങ്ങി
നിലമ്പൂര്‍: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി ക്രൈസ്തവ ലോകം നാളെ ക്രിസ്മസ് ആചരിക്കും. ഇന്നു രാത്രി ദേവാലയങ്ങളില്‍ തിരുപ്പിറവി ശുശ്രൂഷ നടക്കും.
നിലമ്പൂര്‍ ലിറ്റില്‍ ഫഌവര്‍ ഫൊറോന ദേവാലയത്തില്‍ രാത്രി 11.30നു നടക്കുന്ന ശുശ്രൂഷകള്‍ക്കു വികാരി ഫാ. പോള്‍ കൂട്ടാല നേതൃത്വം നല്‍കും. 25നു കുര്‍ബാനയ്ക്ക് അസി വികാരി ഫാ. മാത്യു തേക്കിലക്കാട്ടില്‍ കാര്‍മികത്വം വഹിക്കും. നിലമ്പൂര്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ രാവിലെ അഞ്ചിന് നടക്കുന്ന ശുശ്രൂഷകള്‍ക്ക് റവ. രഞ്ജിത് ഉമ്മന്‍ ജോണും കാട്ടുമുണ്ട സെഹിയോന്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ രാവിലെ അഞ്ചിന് നടക്കുന്ന ശുശ്രൂഷകള്‍ക്ക് റവ. മത്തായി ജോസഫും നേതൃത്വം നല്‍കും.
ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തില്‍ രാത്രി 12ന് തിരുപ്പിറവി ശുശ്രൂഷക്ക് വികാരി ഫാ. സെബാസ്റ്റ്യന്‍ പാറയില്‍ നേതൃത്വം നല്‍കും. 25ന് രാവിലെ ഏഴിന് കുര്‍ബാന മൂലേപ്പാടം സെന്റ് ജോസഫ് ദേവാലയത്തില്‍ രാത്രി 10.30ന് നടക്കുന്ന തിരുപ്പിറവി ശുശ്രൂഷയ്ക്ക് ഫാ. ജോബിന്‍ മുക്കാട്ട് കാവുങ്കല്‍ നേതൃത്വം നല്‍കും. പൂളപ്പാടം സെന്റ് ജോര്‍ജ് ദേവാലയത്തില്‍ രാത്രി 12ന് നടക്കുന്ന ശുശ്രൂഷയ്ക്ക് ഫാ ജെയിംസ് ചക്കിട്ടകുടിയില്‍ നേതൃത്വം നല്‍കും.
മുട്ടിയേല്‍ സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ രാത്രി എട്ടിനു നടക്കുന്ന ശുശ്രൂഷകള്‍ക്ക് ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ നേതൃത്വം നല്‍കും. ചുങ്കത്തറ സെന്റ്‌മേരീസ് മലങ്കര ദേവാലയത്തില്‍ ഫാ തോമസ് തുമ്പച്ചിറയില്‍ മുപ്പിനി സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ഫാ. റോയി വലിയ പറമ്പില്‍ എരുമമുണ്ട സെന്റ്‌മേരീസ് മലങ്കര ദേവാലയത്തില്‍ ഫാ. ജോണ്‍മനയില്‍, നിലമ്പൂര്‍ ജോസ് ഗിരി സെന്റ് ജോസഫ് മലങ്കര ദേവാലയത്തിലും മുട്ടിക്കടവ് മലങ്കര ദേവാലയത്തിലും ഫാ. ആന്റോ എടക്കളത്തൂര്‍ മുതുകാട് സെന്റ്‌മേരീസ് ദേവാലയത്തില്‍ ഫാ. കുര്യന്‍ തോണ്ടുകുഴിയില്‍ എന്നിവര്‍ തിരുപ്പിറവി ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."