ബംഗാള്‍ സ്വദേശിയായ വ്യാജ ഡോക്ടര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ചികിത്സ നടത്തിവരികയായിരുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി. പശ്ചിമബംഗാള്‍ സ്വദേശി ദേബ്രാതാ ഓജ (29) ആണ് പൊലിസും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്.
നിരവധി പേര് ഇയാളുടെ തട്ടിപ്പിനിരയായതായി പൊലിസ് പറഞ്ഞു. പെരിന്തല്‍മണ്ണ ഊട്ടിറോഡില്‍ പഴയ വാടകക്കെട്ടിടത്തില്‍ ദേവു ക്ലിനിക് എന്ന പേരില്‍ സ്ഥാപനം നടത്തിവരികയായിരുന്നു ഇയാള്‍. ഇവിടെ മൂലക്കുരു, ഭഗന്ദരം, അര്‍ശസ് തുടങ്ങിയ രോഗങ്ങള്‍ ഓപറേഷന് കൂടാതെ ചികത്സിച്ച് നല്‍കുമെന്ന വാഗ്ദാനമാണ് നല്‍കിയിരുന്നത്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ സ്ഥാപനം വ്യാജമാണെന്നു കണ്ടെത്തി. പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു.
കൊല്‍ക്കത്തയില്‍നിന്നുള്ള ഒരു സ്ഥാപനത്തില്‍നിന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പ്രതി ചികിത്സ നടത്തിവന്നിരുന്നത്. അണുവിമുക്തമാക്കാത്ത ഉപകരണങ്ങളും മരുന്നുകളും സ്ഥാപനത്തില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ പ്രകാശ് പെരിന്തല്‍മണ്ണ ജില്ലാശുപത്രി സൂപ്രണ്ട് ഡോ. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. 24,000 രൂപയും പിടികൂടിയിട്ടുണ്ട്.ന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."