ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം ഇന്ന്
നിലമ്പൂര്‍: നഗരസഭാ പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമവും മെഡിക്കല്‍ ക്യാംപും ഇന്നു മാനവേദന് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. വിവിധ സ്കൂളുകളില്‍ പഠിക്കുന്ന 105 കുട്ടികളും രക്ഷിതാക്കളുമാണ് പങ്കെടുക്കുന്നത്.
രാവിലെ പത്തിനാരംഭിക്കുന്ന സംഗമത്തിന്റെ ഭാഗമായി പ്രത്യേക വാര്‍ഡ്സഭാ യോഗങ്ങളും ചേരും. ഇന്‍ഹാസ് കോഡിനേറ്റര്‍ കെ.എം ബഷീറും അഡ്വ. ജ്ഞാനദാസും ക്ലാസെടുക്കും. 1.30ന് ചെറുകോട് കെ.എം.എം.എ യു.പി സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ നിര്‍മിച്ച 'വീട്ടുമുറ്റത്തെ ഒറ്റമന്ദാരങ്ങള്‍' എന്ന ഡോക്യുമെന്ററി പ്രകാശനവും നടക്കും.
ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക പാക്കേജ് തയാറാക്കുന്നതിനു മന്ത്രി കെ.ടി ജലീലിന് നിവേദനം നല്‍കും. സംഗമത്തിന്റെ ഭാഗമായി നടക്കുന്ന മെഡിക്കല്‍ ക്യാംപില്‍ ആയുര്‍വേദം, അലോപ്പതി, ഹോമിയോ പരിശോധനകള്‍ക്ക് വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും. മൂന്നിനു നടക്കുന്ന സമാപനസംഗമം മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. പി.വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷനാകും. ആര്യാടന് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പത്മിനി ഗോപിനാഥ്, വൈസ് ചെയര്മാന് പി.വി ഹംസ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ എ. ഗോപിനാഥ്, പാലോളി മെഹബൂബ്, ശ്രീജ ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."