HOME
DETAILS
MAL
മാധ്യമ പ്രവര്‍ത്തകരെ മര്‍ദിച്ച പ്രതികളെ പിടികൂടണം
backup
December 24 2016 | 01:12 AM
പുത്തനത്തണി: തിരൂരിലെ മാധ്യമ പ്രവര്‍ത്തകരെ മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ആര്.എസ്.എസുകാരായ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് കല്പകഞ്ചേരി പ്രസ് ഫോറം സംഘടിപ്പിച്ച പ്രതിക്ഷേധ സംഗമം ആവശ്യപ്പെട്ടു. പ്രസ് ഫോറം പ്രസിഡന്റ് എച്ച്. അബ്ദുല്‍ വാഹിദ് അധ്യക്ഷനായി. സി.പി രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ. രായീന്‍, പാറയില്‍ അലി, കെ.അബ്ദുല്‍ ഖാദര്‍, എ. അബ്ദുറഹിമാന് മാസ്റ്റര്‍, പി. ഇസ്മായീല്‍, എന്‍.പി രാജന്, അനില്‍ വളവന്നൂര്‍, റഹീം വെട്ടിക്കാടന്, ഫൈസല്‍ പറവന്നൂര്‍, മഷ്ഹൂര്‍ മച്ചിഞ്ചേരി, സുബൈര്‍ കല്ലന്, ഷെഫീഖ് ആയപ്പള്ളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."