ലൈറ്റ് വന്നു, സിഗ്‌നല്‍ പോയി; എടപ്പാളില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
എടപ്പാള്‍: തകരാറിലായിരുന്ന ഹൈമാസ് ലൈറ്റ് പ്രവര്‍ത്തന സജ്ജമായപ്പോള്‍ ട്രാഫിക് സിഗ്‌നല്‍ പ്രവര്‍ത്തനരഹിതമായി. ഇതോടെ എടപ്പാളില്‍ ഗതാഗത കുരുക്കും രൂക്ഷമായി.
നാല് റോഡുകളിലും ജങ്ഷനില്‍ നിന്നും മാറി പുതിയ ബസ് സ്റ്റോപ്പുകള്‍ നിര്‍മിച്ച് ബസുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താനാരംഭിക്കുകയും അനധികൃത പാര്‍ക്കിങ്ങിനെതിരേ നടപടിയെടുത്ത് ഗതാഗതക്കുരുക്ക് കുറക്കുന്നതിനുമിടയിലാണ് സിഗ്‌നല്‍ പ്രവര്‍ത്തന രഹിതമായത്.സ്ഥലം എംപി ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രാദേശിക വികസന ഫണ്ടണ്ടില്‍ നിന്നും പണം ചിലവഴിച്ചാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിഗ്‌നല്‍ സ്ഥാപിച്ചത്. ആദ്യ കാലത്ത് പ്രവര്‍ത്തിച്ചിരുന്ന സിഗ്‌നല്‍ പിന്നീട് ഒരു വര്‍ഷത്തോളം പ്രവര്‍ത്തനരഹിതമായി കിടന്നു. തുടര്‍ന്ന് ഗതാഗത കുരുക്ക് നിയന്ത്രണാതീയമായതിനെ തുടര്‍ന്ന് പൊലിസും പഞ്ചായത്ത് അധികൃതരും ഇടപെട്ട് വീണ്ടണ്ടും പ്രവര്‍ത്തന സജ്ജമാക്കി.
എന്നാല്‍ രണ്ടണ്ടാം ഘട്ടത്തില്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ സിഗ്‌നല്‍ പ്രവര്‍ത്തന രഹിതമായി. ഇതോടെ എടപ്പാള്‍ വീണ്ടണ്ടും ഗതാഗത കുരുക്കിന്റെ പിടിയിലമര്‍ന്നു.സിഗ്‌നല്‍ ലൈറ്റ് ഉടന്‍ അറ്റകുറ്റപണി നടത്തുകയോ പുതിയവ സ്ഥാപിക്കുകയോ വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പുതിയ സിഗ്‌നല്‍ സ്ഥാപിക്കാന്‍ പന്ത്രണ്ടണ്ട് മുതല്‍ പതിനഞ്ച് ലക്ഷം രൂപ ചിലവ് വരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആവശ്യത്തിന് ട്രാഫിക്ക് പൊലിസുകാരോ ഹോംഗാഡുകളോ ഇല്ലാത്തത് പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കുകയാണ്. കൂടുതല്‍ ഹോംഗാഡുകളെ നിയമിച്ചോ ട്രോമാകെയര്‍ പോലുള്ള സന്നദ്ധപ്രവര്‍ത്തകരെ രംഗത്തിറക്കിയോ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."