വിശ്രമകേന്ദ്രത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ കരി ഓയില്‍ പ്രയോഗം
കൂറ്റനാട്: വിശ്രമകേന്ദ്രത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ കരി ഓയില്‍ പ്രയോഗം. കൂറ്റനാട് ഗുരുവായൂര്‍ റോഡില്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ ശ്രമഫലമായി ടൂറിസം വകുപ്പ് നിര്മ്മിച്ചടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രത്തിനു നേരെ സാമൂഹ്യ വിരുദ്ധര്‍ കരി ഓയില്‍ പ്രയോഗം നടത്തി.ഇന്നലെ രാത്രിയിലാണു സംഭവം.
വിശ്രമകേന്ദ്രത്തിന്റെ ഷട്ടറുകളിലും ചുമരുകളിലുമാണ് കരി ഓയില്‍ ഒഴിച്ച് വൃത്തികേടാക്കിയിരിക്കുന്നത്.
ഇതിനെതിരെ ചാലിശ്ശേരി പൊലിസ് സ്റ്റേഷനില്‍ യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്.വി.ടി ബല്‍റാം എം.എല്‍.എയുടെ വിജയത്തില്‍ വിറളി പൂണ്ട ചില ആളുകളാണ് എം.എല്‍.എകൊണ്ടുവന്ന പദ്ധതിക്കെതിരെ ആക്രമം അഴിച്ചുവിടുന്നതെന്നും ഇതിനെതിരെ ശക്തമായ പ്രതിശേധം സംഘടിപ്പിക്കുമെന്നും യൂത്ത് ലീഗ് നേതാക്കളായ ഫാസില്‍ കൂറ്റനാട്, എം എന്‍ നവാഫ് ,പാദുക നൗഷാദ് തുടങ്ങിയവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."