അസിസ്റ്റന്റ് എന്‍ജിനിയറെ മര്‍ദിച്ചെന്ന പരാതി: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്
വണ്ടൂര്‍: റോഡുപണിക്കിടെ ക്രമക്കേടാരോപിച്ച് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയറെ മര്‍ദിച്ചെന്ന പരാതിയില്‍ ഇരുപതോളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് കേസെടുത്തു. വണ്ടൂരിലെ അസിസ്റ്റന്റ് എന്‍ജിനിയര്‍ വി. ശ്രീരാജിന്റെ പരാതിയിലാണ് എസ്.ഐ പി. ചന്ദ്രന് കണ്ടാലറിയാവുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തത്.
മഞ്ചേരി റോഡ്പണിക്കിടെ കഴിഞ്ഞ ദിവസമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എസ്റ്റിമേറ്റ് പ്രകാരമല്ല പണി നടക്കുന്നതെന്നാരോപിച്ച് ടാറിങ് തടഞ്ഞത്. തുടര്‍ന്നു പൊതുജനമധ്യത്തില്‍ നിരവധി തവണ മുഖത്തടിച്ചുവെന്നതുള്പ്പെടെയുള്ള പരാതിയുമായി ഇദ്ദേഹം സ്റ്റേഷനിലെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് റോഡ് പണി നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രതികളെ പിടികൂടുന്നതുവരെ പണിയാരംഭിക്കേണ്ടെന്ന നിലപാടിലാണ് മരാമത്ത് ഉദ്യോഗസ്ഥര്‍. പ്രതികളെ എത്രയുംവേഗം പിടികൂടണമെന്നാവശ്യപ്പെട്ട് കേരളാ ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. കൃത്യനിര്‍വഹണം തടസപ്പെടുത്തുക, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."