'സര്‍വോദയം' ശാന്തിഗ്രാമം പദ്ധതി 26ന് തുടങ്ങും
തിരൂര്‍: തുഞ്ചന്‍ മെമ്മോറിയല്‍ ഗവ കോളജ് എന്‍.എസ്.എസ് യൂനിറ്റും വെട്ടം പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ' സര്‍വ്വോദയം' ശാന്തി ഗ്രാമം പദ്ധതി 26ന് വെട്ടം ശാന്തി സ്പെഷല്‍ സ്കൂളില്‍ തുടങ്ങും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിസ്ഥിതി സൗഹൃദ സാമൂഹിക വൈജ്ഞാനിക സമഗ്ര വികസന പദ്ധതികളാണ് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
പദ്ധതികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമൂഹിക , സാമ്പത്തിക ആരോഗ്യ സര്‍വേ 27ന് നടക്കും. മാലിന്യമുക്ത ഗ്രാമം, കാഷ് ലെസ് വില്ലേജ്, ലഹരിമുക്ത ഗ്രാമം, വീടുകളില്‍ സാന്ത്വന പരിചരണം, ജൈവ പച്ചക്കറി കൃഷി, ഇ-സാക്ഷരത, സംരഭകത്വ പരിശീലനം, മഴവെള്ള സംഭരണി, നൈപുണ്യ വികസന ബോധവല്‍ക്കരണ സദസുകള്‍ തുടങ്ങിയ പരിപാടികളാണ് ' സര്‍വോദയം' ശാന്തിഗ്രാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ലോഗോ പ്രകാശനം സി. മമ്മൂട്ടി എം.എല്‍.എ നിര്‍വഹിച്ചു.
സപ്തദിന ക്യാംപിന്റെയും സര്‍വ്വോദയം പദ്ധതിയുടെയും 26ന് രാവിലെ 11ന് തിരൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആര്.കെ ഹഫ്സത്ത് നിര്‍വ്വഹിക്കും.
കോളജ് പ്രിന്‍സിപ്പല്‍ വിജു നായരങ്ങാടി അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."